വാഷിങ്ടൺ ഡി സി: പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ആഫ്രിക്കൻ-അമേരിക്കൻ ജോർജ് ഫ്ലോയിഡിന് യു.എസ് വിട നൽകി. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച ഹ്യൂസ്റ്റണിൽ നടന്നു. ലോകമെങ്ങും വംശീയതെക്കെതിരെ പ്രതിഷേധ പരമ്പരകളാണ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായത്.
ജോർജ് ഫ്ലോയിഡിന് വിട നൽകി യു.എസ് - ജോർജ് ഫ്ലോയിഡ് മരണം
ചൊവാഴ്ച്ചയാണ് ഫ്ലോയിഡിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്
കുതിരവണ്ടിയിലാണ് ഫ്ലോയിഡിന്‍റെ മൃതദേഹം ഹ്യൂസ്റ്റണിലെ സെമിത്തേരിയിൽ എത്തിച്ചത്. കുതിരവണ്ടിയെ പിന്തുടർന്ന് കാറുകളുടെയും ബസുകളുടെയും നീണ്ട നിര സെമിത്തേരിയിലേക്ക് എത്തി ചേർന്നു. "ജോർജ് ഫ്ലോയിഡ്", "എനിക്ക് ശ്വസിക്കാനാകുന്നില്ല," "നിങ്ങളുടെ കാൽമുട്ട് കഴുത്തിൽ നിന്ന് മാറ്റുക" എന്നീ വാക്യങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് ആളുകൾ സെമിത്തേരിയിൽ എത്തിയത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള അമേരിക്കയുടെ വർണ്ണവെറിക്ക് ഇരയായ ജോർജ് ഫ്ലോയിഡ് 2020 മെയ് 25നാണ് ഡെറിക് ചൗവിൻ എന്ന വെള്ളകാരനായ പൊലീസുകാരനാൽ കൊല്ലപ്പെടുന്നത്.