കൊവിഡ് ബാധിതനുമായി പോയ ബ്രസീലിയൻ വിമാനം തകർന്നുവീണു; നാലു പേർ കൊല്ലപ്പെട്ടു
കൊവിഡ് ബാധിതനായ ഡോക്‌ടറിനെ കൊണ്ടുപോയ വിമാനമാണ് അപകടത്തിൽപെട്ടത്. കൊല്ലപ്പെട്ടവരിൽ ഡോക്‌ടറും പൈലറ്റും കൂടാതെ, രണ്ട് മെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്നു
ബ്രസീലിയ: ബ്രസീലിൽ കൊവിഡ് ബാധിതനായ ഡോക്‌ടറിനെ കൊണ്ടുപോയ വിമാനം തകർന്നുവീണ് നാലു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി സിയാറ സംസ്ഥാനത്തിലാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉൾപ്പടെയുള്ള നാല് പേരും കൊല്ലപ്പെട്ടതായി ജി 1 എന്ന വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രോഗിയായ ഡോക്‌ടറെ പിയൗയിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് ചെറിയ വിമാനം തകർന്നത്. കൊല്ലപ്പെട്ടവരിൽ ഡോക്‌ടറും പൈലറ്റും കൂടാതെ, രണ്ട് മെഡിക്കൽ സ്റ്റാഫും ഉണ്ടായിരുന്നു. അപകടത്തെ കുറിച്ച് സിയാറ അഗ്നിശമനസേനാ വകുപ്പും സാവോ ബെർണാർഡോ മുനിസിപ്പാലിറ്റിയും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.