കേരളം

kerala

ETV Bharat / international

ജോ ബൈഡനേയും കമല ഹാരിസിനേയും അഭിനന്ദിച്ച് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് - കമല ഹാരിസ്

ഇരുവരേയും താന്‍ അഭിനന്ദിക്കുന്നു. വിജയത്തിന് ശേഷം ബൈഡന്‍ അമേരിക്കയിലെ ജനങ്ങളോട് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ബൈഡന്‍ ഒരു നല്ല മനുഷ്യനാണെന്ന് തനിക്കറിയാമെന്നും ബുഷ്

Former US President George W Bush congratulates Biden  Harris  George W Bush congratulates Biden  അമേരിക്കന്‍ തെരഞ്ഞെടുപ്പ്  ജോ ബൈഡന്‍  കമല ഹാരിസ്  ജോര്‍ജ് ഡബ്ലു ബുഷ്
ജോ ബൈഡനെ അഭിനന്ദിച്ച് ജോര്‍ജ്ജ് ഡബ്ല്യു ബുഷ്

By

Published : Nov 9, 2020, 4:18 AM IST

വാഷിംഗ്ടൺ:അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസിനും അഭിനന്ദനം അറയിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ഡബ്ലു ബുഷ്. ബൈഡനേയും വൈസ് പ്രസിഡന്‍റ് കലമ ഹാരിസിനേയും ബുഷ് വിളിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരേയും താന്‍ അഭിനന്ദിക്കുന്നു. വിജയത്തിന് ശേഷം ബൈഡന്‍ അമേരിക്കയിലെ ജനങ്ങളോട് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ബൈഡന്‍ ഒരു നല്ല മനുഷ്യനാണെന്ന് തനിക്കറിയാം. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എല്ലാവര്‍ക്കുമായി പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിച്ചു. ട്രംപിനും ഒബാമക്കും നല്‍കിയ അതേ പിന്‍തുണ ബൈഡനും നല്‍കുമെന്നും ബുഷ് അറിയിച്ചു. ചരിത്രപരമായ വൈസ് പ്രസിഡന്‍റ് സ്ഥാനം ലഭിച്ച കമലാ ഹാരിസുമായി താന്‍ സംസാരിച്ചതായും അവരെ അഭിനന്ദിക്കുന്നതായും ബുഷ് കൂട്ടിച്ചേര്‍ത്തു.

70 ലക്ഷം വോട്ടു നേടിയ ട്രംപിനേയും അദ്ദേഹം അഭിനന്ദിച്ചു. നല്ല ഭരണത്തിന് വലിയ വിഭാഗം വരുന്ന ജനങ്ങളുടെ ശബ്ദങ്ങള്‍ കൂടി മുതല്‍കൂട്ടാകും. അവരുടെ ശബ്ദം തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ ശബ്ദമായി ഉയരും. ഇത് സര്‍ക്കാറിന്‍റെ നിലവാരം ഉയര്‍ത്തുമെന്നും ബുഷ് ട്രംപിനെ പരാജയപ്പെടുത്തിയ ബൈഡൻ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റാകും. യുഎസിന്‍റെ ചരിത്രത്തിൽ 78-ാം വയസിൽ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് അദ്ദേഹം. വാഷിംഗ്ടണിലെ ഒരു സെനറ്ററും പിന്നീട് വൈസ് പ്രസിഡന്റുമായിരുന്ന ബൈഡന് 74 ദശലക്ഷത്തിലധികം വോട്ടുകളാണ് ലഭിച്ചത്. നാല് പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ പിന്‍ബലത്തിലാണ് ബൈഡന്‍ വൈറ്റ് ഹൗസിന്‍റെ പടികടന്ന് പ്രസിഡന്‍റ് പദത്തിലെത്തുന്നത്.

ABOUT THE AUTHOR

...view details