വാഷിങ്‌ടൺ: ക്യാപിറ്റോൾ കലാപത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു യുഎസ് ക്യാപിറ്റൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഇതോടെ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. യുഎസ് ക്യാപിറ്റോൾ പൊലീസ് മേധാവി സ്റ്റീവൻ സണ്ട് രാജിവെച്ചു. യുഎസ് കോൺഗ്രസ് ചേരുന്ന കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികളെ തടയാൻ ക്യാപിറ്റോൾ പൊലീസിന് കഴിയാത്തത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് സ്റ്റീവൻ സണ്ട് രാജിവെച്ചത്. ജനുവരി 16ന് രാജി അംഗീകരിക്കും.
ക്യാപിറ്റോൾ കലാപം; മരണം അഞ്ചായി - യുഎസ് ക്യാപിറ്റോൾ പൊലീസ് മേധാവി സ്റ്റീവൻ സണ്ട്
സുരക്ഷാ വീഴ്‌ച കണക്കിലെടുത്ത് യുഎസ് ക്യാപിറ്റോൾ പൊലീസ് മേധാവി സ്റ്റീവൻ സണ്ട് രാജിവെച്ചു
ക്യാപിറ്റോൾ കലാപം; മരണം അഞ്ചായി
ജോ ബൈഡന്‍റെ വിജയപ്രഖ്യാപനത്തിനായി ചേർന്ന യുഎസ് കോൺഗ്രസ് സമ്മേളനത്തിനിടെ ട്രംപ് അനുകൂലികൾ പ്രതിഷേധം നടത്തി. യുഎസ് കോൺഗ്രസ് ചേരുന്ന കാപ്പിറ്റോൾ ബില്‍ഡിങിലേക്ക് ഇരച്ചുകയറിയ അക്രമികൾ കലാപ സമാനമായ അന്തരീക്ഷം സൃഷ്‌ടിച്ചു. ഇത് തടയാൻ ക്യാപിറ്റോൾ പൊലീസിന് കഴിഞ്ഞില്ല.
TAGGED:
ക്യാപിറ്റോൾ കലാപം