ന്യൂയോർക്ക്: ആദ്യത്തെ വനിതാ ബഹിരാകാശ നടത്തത്തിനൊരുങ്ങി നാസ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5.20 നാണ് ജെസിക്ക മെയ്‌ർ, ക്രിസ്റ്റീന കോച്ച് എന്നീ അമേരിക്കൻ ബഹിരാകാശ ഗവേഷകർ ദൗത്യത്തിനായി പുറപ്പെടുന്നത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ പവർ കൺട്രോളർ മാറ്റി സ്ഥാപിക്കുക എന്നതാണ് ഇരുവരുടെയും ദൗത്യം.
ആദ്യത്തെ വനിതാ ബഹിരാകാശ നടത്തം; ചരിത്രമുഹൂർത്തത്തിന് ഇന്ന് തുടക്കം
ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5.20 ഓടെയാണ് ജെസിക്ക മെയ്‌ർ, ക്രിസ്റ്റീന കോച്ച് എന്നീ വനിതാ അമേരിക്കൻ ബഹിരാകാശ ഗവേഷകർ ദൗത്യത്തിനായി പുറപ്പെടുന്നത്.
ആദ്യത്തെ വനിതാ ബഹിരാകാശ നടത്തം; ചരിത്രമുഹൂർത്തത്തിന് ഇന്ന് തുടക്കം
15 വനിതകളാണ് മുന്‍പ് ബഹിരാകാശ നടത്തം ചെയ്‌തിട്ടുള്ളത്. എന്നാൽ ആദ്യമായാണ് വനിതകൾ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ ഒരുങ്ങുന്നത്. വനിതാ ദിനത്തിൽ ഇത്തരത്തിലൊരു വനിതാ ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നുവെങ്കിലും ചില സാങ്കേതിക തടസം മൂലം മാറ്റിവെക്കുകയായിരുന്നു. പവർ കൺട്രോളറിന് തടസം നേരിട്ടത് കൊണ്ടാണ് ഒക്‌ടോബർ 21 ന് നടക്കാനിരുന്ന വനിതാ ബഹിരാകാശ നടത്തം മാറ്റിവെക്കേണ്ടി വന്നത്. ഏഴ് മണിക്കൂർ ഇവർ ബഹിരാകാശ നിലയത്തിന് പുറത്തുണ്ടാകും.