കേരളം

kerala

ETV Bharat / international

അമേരിക്കയില്‍ പ്രതിഷേധത്തിനിടെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു - George Floyd

ഇൻഡ്യാനപൊളിസിൽ ശനിയാഴ്‌ച നടന്ന വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. പ്രതിഷേധത്തിനിടയിൽ ഒന്നിലധികം തവണ വെടിവെപ്പ് നടന്നതായി പൊലീസ് അറിയിച്ചു

അമേരിക്ക  അമേരിക്ക വെടിവെപ്പ്  protests in the US  Firing during protests  Indianapolis  ഇൻഡ്യാനപൊളിസ്  George Floyd  ജോർജ് ഫ്ലോയിഡ്
അമേരിക്കയിലെ പ്രതിഷേധത്തിനിടയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

By

Published : May 31, 2020, 12:22 PM IST

വാഷിങ്‌ടൺ: അമേരിക്കയില്‍ പ്രതിഷേധത്തിനിടയിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഇൻഡ്യാനപൊളിസിൽ ശനിയാഴ്‌ച നടന്ന വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഇൻഡ്യാനപൊളിസ് മെട്രോപൊളിറ്റൻ പൊലീസ് മേധാവി റാൻ‌ഡൽ ടെയ്‌ലർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വെടിവെപ്പ് നടന്നതായി സ്ഥിരീകരിച്ചത്. എന്നാൽ വെടിവെപ്പിൽ പൊലീസിന് പങ്കില്ലെന്നും അന്വേഷണം നടക്കുന്നതായും പിന്നീട് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിഷേധമാരംഭിച്ച് രണ്ടാം രാത്രി പിന്നിടുമ്പോൾ പ്രതിഷേധക്കാർ ഇൻഡ്യാനപൊളിസിൽ കെട്ടിടങ്ങൾ തകർക്കുകയും തീവയ്ക്കുകയും ചെയ്‌തു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ABOUT THE AUTHOR

...view details