ഐക്യരാഷ്‌ട്രസഭ അഭയാര്‍ഥി ഹൈക്കമ്മീഷണറായി ഫിലിപ്പോ ഗ്രാൻഡി തുടരും - ഫിലിപ്പോ ഗ്രാൻഡി
ഇറ്റലി സ്വദേശിയായ ഫിലിപ്പോ ഗ്രാൻഡി 2016 മുതല്‍ ഐക്യരാഷ്‌ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈകമ്മീഷണറായി പ്രവര്‍ത്തിക്കുന്നുണ്ട്
ന്യൂഡല്‍ഹി: ഐക്യരാഷ്‌ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈകമ്മീഷണറായി ഫിലിപ്പോ ഗ്രാൻഡിയെ വീണ്ടും തെരഞ്ഞെടുത്തു. രണ്ടര വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ തവണയും ഫിലിപ്പോ തന്നെയാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഫിലിപ്പോ ഗ്രാൻഡിയെ തല്‍സ്ഥാനത്ത് നിലനിര്‍ത്തണമെന്ന് ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശുപാർശ ചെയ്‌തിരുന്നു. ഇറ്റലി സ്വദേശിയായ ഫിലിപ്പോ ഗ്രാൻഡി 2016 മുതല്‍ ഐക്യരാഷ്‌ട്ര സഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈകമ്മീഷണറായി പ്രവര്‍ത്തിക്കുന്നുണ്ട്. 30 വര്‍ഷം ഐക്യരാഷ്‌ട്ര സഭയുടെ പ്രതിനിധിയായി വിവിധ അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ ഇടപെട്ട ശേഷമാണ് ഫിലിപ്പോ 2016 ല്‍ ഹൈക്കമ്മീഷണര്‍ സ്ഥാനത്തെത്തിയത്.