കേരളം

kerala

ETV Bharat / international

ബെയ്‌റൂത്ത് സ്‌ഫോടനം; എഫ്ബിഐ അന്വേഷണസംഘം സ്ഥലത്തെത്തി - ലബനന്‍

സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് അമേരിക്കന്‍ പൊളിറ്റക്കല്‍ അഫയര്‍സ് സെക്രട്ടറി ഡേവിഡ് ഹെയ്‌ല്‍ പറഞ്ഞു.

Beirut blast  probe massive blast  FBI team  to probe massive blast  FBI team to arrive  Lebanese authorities  FBI investigators  Beirut's massive explosion  David Hale  US undersecretary of state  ബെയ്‌റൂത്ത് സ്‌ഫോടനം  എഫ്ബിഐ  ലബനന്‍  അമേരിക്ക
ബെയ്‌റൂത്ത് സ്‌ഫോടനം; എഫ്ബിഐ അന്വേഷണസംഘം സ്ഥലത്തെത്തി

By

Published : Aug 16, 2020, 2:31 AM IST

ബെയ്‌റൂത്ത്: ലബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലെ തുറമുഖത്തുണ്ടായ സ്ഫോടന പരമ്പരയില്‍ അന്വേഷണം നടതത്താന്‍ എഫ്‌ബിഐ സംഘം ബെയ്‌റൂത്തിലെത്തി. സ്‌ഫോടനം നടന്ന വെയര്‍ഹൗസ് അടക്കമുള്ള സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് അമേരിക്കന്‍ പൊളിറ്റക്കല്‍ അഫയര്‍സ് സെക്രട്ടറി ഡേവിഡ് ഹെയ്‌ല്‍ പറഞ്ഞു. വെയര്‍ഹൗസില്‍ 2014 മുതല്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 3000 ടണിലധികം അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇത്രയധികം അമോണിയം ഇവിടെ സൂക്ഷിച്ചിരുന്ന കാര്യം രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരത്തെ അറിയമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പുറത്തുവന്നിരുന്നു. ഫ്രാൻസില്‍ നിന്നുള്ള സംഘവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. സ്‌ഫോടനത്തെ സംബന്ധിച്ച് ലബനീസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായി അന്വേഷണം നടക്കില്ലെന്ന് രാജ്യത്തിനകത്തുനിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വിദേശ അന്വേഷണസംഘങ്ങള്‍ സ്ഥലത്തേക്ക് എത്തി തുടങ്ങിയത്.

ABOUT THE AUTHOR

...view details