കേരളം

kerala

ETV Bharat / international

സാഹചര്യം മുതലെടുത്ത് കമ്പനികള്‍; ഫേസ് മാസ്‌ക്കുകളുടെ പരസ്യം ഫേസ്‌ബുക്ക് വിലക്കി - ഫേസ് മാസ്‌ക്കുകള്‍

കൊവിഡ് 19 വ്യാപനത്തെ ഞങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാഹചര്യത്തെ മുതലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഫേസ്‌ബുക്ക് പ്രൊഡക്‌ട് മാനേജ്‌മെന്‍റ് ഡയറക്‌ടര്‍ റോബ് ലീതേണ്‍ വ്യക്തമാക്കി.

Facebook bans ads for medical face masks  ads for medical face masks  ads for medical face masks in Facebook  Facebook's director of product management  Rob Leathern  ഫേസ് മാസ്‌ക്കുകള്‍  ഫേസ്‌ ബുക്ക്
സാഹചര്യം മുതലെടുത്ത് കമ്പനികള്‍; ഫേസ് മാസ്‌ക്കുകളുടെ പരസ്യം ഫേസ്‌ബുക്ക് വിലക്കി

By

Published : Mar 8, 2020, 2:24 PM IST

വാഷിങ്ടണ്‍: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഫേസ് മാസ്‌ക്കുകള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ആവശ്യക്കാരേറുകയാണ്. ഇത് മുതലെടുത്ത് പല കമ്പനികളും മാസ്‌ക്കുകളുടെ പരസ്യം വ്യാപിപ്പിച്ചിരുന്നു. ഇതിന് തടയിടുകയാണ് ഫേസ്‌ബുക്ക്. ഫേസ്‌ബുക്കില്‍ ഇത്തരം പരസ്യങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയതായി ഫേസ്‌ബുക്ക് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ നടപടികള്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് 19 വ്യാപനത്തെ ഞങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാഹചര്യത്തെ മുതലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഫേസ്‌ബുക്ക് പ്രൊഡക്‌ട് മാനേജ്‌മെന്‍റ് ഡയറക്‌ടര്‍ റോബ് ലീതേണ്‍ വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് ചില കമ്പനികള്‍ പുറത്തിറക്കിയ മരുന്നുകളുടെ പരസ്യം ഫേസ്‌ബുക്ക് നേരത്തെ നിരോധിച്ചിരുന്നു.

ABOUT THE AUTHOR

...view details