ന്യൂയോർക്ക്:500 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിശദാംശങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഹാക്കർ വെബ്‌സൈറ്റിൽ ഡാറ്റാബേസ് ലഭ്യമാണെന്നാണ് കണ്ടെത്തൽ. ഫോൺ നമ്പർ, ഫേസ്ബുക്ക് ഐഡി, പേര്, ലൊക്കേഷൻ, ജനനതീയതി, ഇ-മെയിൽ എന്നിവയുൾപ്പെടെ 106 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഗുരുതര വീഴ്‌ച ആദ്യം റിപ്പോർട്ട് ചെയ്‌തത് ബിസിനസ് ഇൻസൈഡർ എന്ന വെബ്‌സൈറ്റ് ആണ്.
500 മില്ല്യൺ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിശദാംശങ്ങൾ ചോർന്നു
ഫോൺ നമ്പർ, ഫേസ്ബുക്ക് ഐഡി, പേര്, ലൊക്കേഷൻ, ജനനതീയതി, ഇ-മെയിൽ എന്നിവയുൾപ്പെടെ 106 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്
കേംബ്രിഡ്‌ജ് അനലിറ്റിക്ക വെബ്സൈറ്റിൽ 87 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ പ്രശ്‌നം 2019 ഓഗസ്റ്റിൽ കണ്ടെത്തി പരിഹരിച്ചതായാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്.
അതേസമയം 2019 ഡിസംബറിൽ ഒരു ഉക്രേനിയൻ ഗവേഷകൻ ഡാറ്റാ ചോർച്ച കണ്ടെത്തിയിരുന്നു. 267 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായാണ് അദ്ദേഹം കണ്ടെത്തിയത്. എന്നാൽ നിലവിലെ ഡാറ്റ ഡമ്പ് ഈ ഡാറ്റാബേസുമായി ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ല. വർഷങ്ങളായി ഡാറ്റാ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പ്രതിസന്ധിയിലാണ്.