കേരളം

kerala

By

Published : Oct 11, 2019, 8:23 AM IST

ETV Bharat / international

ഉയ്‌ഗൂര്‍ മുസ്ലീം ആക്രമണം; എട്ട് ചൈനീസ് കമ്പനികൾ കൂടി കരിമ്പട്ടികയിലേക്ക്

ചൈനീസ് കമ്പനികളായ ദാഹുവ ടെക്‌നോളജി, ഹിക്‌ വിഷന്‍ തുടങ്ങിയ കമ്പനികൾക്കാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്.

ഉയ്ഗൂർ മുസ്ലീം ആക്രമണം; എട്ട് ചൈനീസ് കമ്പനികൾ കൂടി കരിമ്പട്ടികയിലേക്ക്

വാഷിങ്ടണ്‍: ഉയ്‌ഗൂര്‍ മുസ്ലീംങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് എട്ട് ചൈനീസ് കമ്പനികളെ കൂടി കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക.നേരത്തെ 28 ചൈനീസ് സ്ഥാപനങ്ങളെയായിരുന്നു അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയത്. ഇതോടെ കരിമ്പട്ടികയിലുൾപ്പെട്ട ചൈനീസ് കമ്പനികൾക്ക് യു.എസ് കമ്പനികളുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് സർക്കാർ അനുമതി തേടേണ്ടി വരും. ഉയ്‌ഗൂര്‍ മുസ്ലീം വിഭാഗത്തെ കൂട്ട തടങ്കൽ ക്യാമ്പുകളിലേക്ക് അയക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്നായിരുന്നു ചൈനക്കെതിരെയുള്ള ആരോപണം. ഹുവാവേ ഉൾപ്പെടെയുള്ള ചൈനീസ് കമ്പനികൾക്ക് അമേരിക്ക മുമ്പും ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details