കേരളം

kerala

ETV Bharat / international

ഹെയ്‌ത്തിയിൽ വൻ ഭൂകമ്പം; 304 മരണം - usaid

7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1800ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ. രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി ഏരിയൽ ഹെൻറി അറിയിച്ചു.

7.2 magnitude earthquake hits Haiti  earthquake hits Haiti  earthquake in Haiti  Haiti earthquake  earthquake  7.2 magnitude  ഹെയ്‌ത്തിയിൽ വൻ ഭൂകമ്പം  ഹെയ്‌ത്തി ഭൂകമ്പം  ഹെയ്‌ത്തിയിൽ വൻ ഭൂചലനം  ഭൂചലനം  ഹെയ്‌ത്തി  ഹെയ്‌ത്തി ഭൂചലനം  Haiti  പോർട്ട്-ഓ-പ്രിൻസ്  പോർട്ട്-ഔ-പ്രിൻസ്  അടിയന്തരാവസ്ഥ  ഏരിയൽ ഹെൻറി  ഒരു മാസത്തെ അടിയന്തരാവസ്ഥ  യുഎസ് ജിയോളജിക്കൽ സർവേ  Port-Au-Prince  യുഎസ്എഐഡി  usaid  ജോ ബൈഡൻ
ഹെയ്‌ത്തിയിൽ വൻ ഭൂകമ്പം; 304 മരണം

By

Published : Aug 15, 2021, 8:59 AM IST

പോർട്ട്-ഓ-പ്രിൻസ്: ഹെയ്‌ത്തിയിൽ വൻ ഭൂകമ്പത്തെ തുടർന്ന് 304 പേർ മരിച്ചു. 1800ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും മരണസംഖ്യ ഉയർന്നേക്കുമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഏരിയൽ ഹെൻറി, ദുരന്തം ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നുവെന്നും ഇവിടേക്ക് വേണ്ടുന്ന സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

യുഎസ് ജിയോളജിക്കൽ സർവേയുടെ പഠനങ്ങളനുസരിച്ച് പോർട്ട്-ഓ-പ്രിൻസിന്‍റെ തലസ്ഥാനത്ത് നിന്ന് ഏകദേശം 125 കിലോമീറ്റർ പടിഞ്ഞാറാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. റെഡ്ക്രോസ് സംഘടനയും ഭൂചലനം ബാധിക്കാത്ത പ്രദേശങ്ങളിലെ ആശുപത്രി അധികൃതരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. ഈ സാഹചര്യത്തിൽ ഹെയ്‌ത്തി ജനത ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി നാശനഷ്‌ടങ്ങളുടെ വ്യാപ്തി അറിയുന്നതുവരെ അന്താരാഷ്‌ട്ര തലത്തിൽ സഹായം ആവശ്യപ്പെടില്ലെന്നും അറിയിച്ചു.

ALSO READ:അഫ്‌ഗാനിസ്ഥാനില്‍ സ്ഥിതി രൂക്ഷം ; താലിബാൻ കാബൂളിന് തൊട്ടരികെ

എന്നാൽ അമേരിക്ക, അർജന്‍റീന, ചിലി ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇതിനോടകം ഹെയ്‌ത്തിക്ക് സഹായവാഗ്‌ദാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഹെയ്‌ത്തിയിലെ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിനും പുനർനിർമാണത്തിന് വേണ്ടുന്ന സഹായങ്ങൾ എത്തിക്കുന്നതിനുമായി യുഎസ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡെവലപ്മെന്‍റ് (യുഎസ്എഐഡി) അഡ്‌മിനിസ്‌ട്രേറ്റർ സാമന്ത പവറിനെ ചുമതലപ്പെടുത്തിയതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു.

ABOUT THE AUTHOR

...view details