കേരളം

kerala

ETV Bharat / international

വിദേശകാര്യമന്ത്രി ജയ്‌ശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി

വാഷിംഗ്ടണില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പോയ വിദേശകാര്യമന്ത്രി യുഎസ് പ്രധിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പറുമായും പുതിയ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബര്‍ട്ട് ഒബ്രിയനുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.

വിദേശകാര്യമന്ത്രി സുബ്രമണ്യന്‍ ജയ്ശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി

By

Published : Oct 1, 2019, 9:31 AM IST

വാഷിംഗ്ടൺ : വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തി. വാഷിംഗ്ടണില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തുന്ന ജയ്‌ശങ്കർ യുഎസ് പ്രധിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പറുമായും പുതിയ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബര്‍ട്ട് ഒബ്രിയനുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ന്യുഡല്‍ഹിയും വാഷിംഗ്ടണും തമ്മില്‍ വ്യാപാര കരാര്‍ ധാരണയായി എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയത്. കഴിഞ്ഞ ആഴ്‌ച ഇരുവരും ക്വാഡ് വിദേശകാര്യ മന്ത്രിയുടെ യോഗത്തിലും കൂടിക്കാഴ്‌ച നടത്തിയിരുന്നു. വ്യാപാര പ്രശ്‌നങ്ങളെ പറ്റിയാവും ഇരുവരും ചര്‍ച്ച ചെയ്യുക.

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രധാന വ്യാപാരാനുകൂല്യങ്ങൾ റദ്ദാക്കിയതിനെ തുടര്‍ന്ന് ജൂണില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര മേഘലയില്‍ സംഘര്‍ഷൾ ഉണ്ടായിരുന്നു. ഇതിനു മറുപടിയായി ഇന്ത്യ ഇരുപത്തിയെട്ട് യുഎസ് ഉത്‌പന്നങ്ങൾക്ക് നികുതി ചുമത്തിയിരുന്നു.

ABOUT THE AUTHOR

...view details