വാഷിങ്ടൺ :സാമൂഹ്യ മാധ്യമ രംഗത്ത് ചുവടുവയ്‌പ്പുമായി മുൻ അമേരിക്കൻ പ്രഡിഡന്‍റ് ഡൊണാൾഡ് ട്രംപ്. ട്രംപ് മീഡിയ ആന്‍റ് ടെക്‌നോളജി ഗ്രൂപ്പും ഡിജിറ്റൽ വേൾഡ് അക്വിസിഷൻ കോർപറേഷനും ചേർന്നാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. ടെക് ഭീമൻന്മാരുടെ സേച്ഛാധിപത്യത്തിനെതിരെയാണ് തന്‍റെ പുതിയ സാമൂഹ്യ മാധ്യമമെന്ന് ട്രംപ് പറഞ്ഞു.
'ട്രൂത്ത് സോഷ്യൽ'; സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി ട്രംപ് - TRUTH Social app news
സാമൂഹ്യ മാധ്യമങ്ങളായ ഫേസ്‌ബുക്കും ട്വിറ്ററും വിലക്ക് പിൻവലിക്കാത്ത സാഹചര്യത്തിലാണ് സ്വന്തമായ സാമൂഹ്യമാധ്യമവുമായി മുൻ അമേരിക്കൻ പ്രസിഡന്‍റ് രംഗത്തെത്തിയത്
'ട്രൂത്ത് സോഷ്യൽ'; സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി ട്രംപ്
READ MORE:നൂറുകോടി പ്രതിരോധം ; വാക്‌സിന്‍ കുത്തിവയ്‌പ്പില്‍ നിര്‍ണായക നാഴികക്കല്ല്
താലിബാൻ പോലും ട്വിറ്ററിൽ സജീവമാകുന്ന സമയത്താണ് അമേരിക്കയുടെ പ്രിയപ്പെട്ട പ്രസിഡന്‍റ് ആയിരുന്ന തന്നെ നിശബ്‌ദമാക്കിയത്. നവംബറോടെ പുതിയ ആപ്ലിക്കേഷന്‍റെ ബീറ്റ വേർഷൻ പുറത്തിറക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഫേസ്‌ബുക്കും ട്വിറ്ററും വിലക്ക് പിൻവലിക്കാത്ത സാഹചര്യത്തിലാണ് സ്വന്തമായ സാമൂഹ്യമാധ്യമവുമായി മുൻ അമേരിക്കൻ പ്രസിഡന്‍റ് രംഗത്തെത്തിയത്.