വാഷിംഗ്‌ടൺ: കൊവിഡ് വ്യാപനത്തിന് ഉത്തരവാദി ചൈനയാണെന്ന് ആവർത്തിച്ച് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വൈറസ് പരത്തിയതിന് നഷ്ടപരിഹാരമായി ചൈന 10 ട്രില്യൺ യുഎസ് ഡോളർ അമേരിക്കയ്‌ക്ക് നൽകണം. ചൈന ലോകത്തിനാകെ നഷ്ടപരിഹാരം നൽകേണ്ടതാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
Also Read:പുതിയ ബഹിരാകാശ നിലയത്തിലേയ്ക്ക് സഞ്ചാരികളെ അയച്ച് ചൈന
ചൈന വൈറസ് പരത്തിയത് എങ്ങനെയാണെന്ന് അറിയില്ല. പക്ഷെ അറിയാതെ പറ്റിയ ഒരു അപകടമായിരുന്നു അതെന്ന് വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന്. കൊവിഡിനെ ഇന്ത്യ നന്നായി നേരിടുന്നു എന്ന് പറയുന്നത് വെറുതെയാണ്. അവർ എപ്പോഴും ഇങ്ങനെ തന്നെയാണ് പറയുന്നതെന്ന് സ്ഥിതിഗതികൾ മോശമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.