ലോസ് ഏഞ്ചൽസ് :യാത്രക്കാരന്‍ ഫ്ലൈറ്റ് ജീവനക്കാരെ ഉപദ്രവിച്ചതിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി ഡെൽറ്റ എയർലൈൻസ്. ലോസ് ഏഞ്ചൽസിൽ നിന്ന് അറ്റ്ലാന്‍റയിലേക്ക് പുറപ്പെട്ട വിമാനമാണ് വെള്ളിയാഴ്‌ച അടിയന്തര ലാൻഡിംഗ് നടത്തിയത്.
അക്രമി തീവ്രവാദ ഭീഷണി മുഴക്കുകയും ഫ്ലൈറ്റ് ജീവനക്കാരെ ഉപദ്രവിക്കുകയുമായിരുന്നു. അക്രമാസക്തനായ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
Also read:1.4 ദശലക്ഷം കടന്ന് കാനഡയിലെ കൊവിഡ് കേസുകൾ
ഈ മാസം ഇത് മൂന്നാം തവണയാണ് ലോസ് ഏഞ്ചൽസിൽ നിന്ന് ഒരു ഡെൽറ്റ വിമാനം യാത്രക്കാരന്‍റെ മോശം പെരുമാറ്റം കാരണം വഴിതിരിച്ചുവിടേണ്ടി വരുന്നത്.
ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട മറ്റൊരു ഡെൽറ്റ എയർലൈൻസ് വിമാനം വ്യാഴാഴ്ച യാത്രക്കാരന്‍റെ മോശം പെരുമാറ്റത്തെത്തുടർന്ന് ഡെട്രോയിറ്റിലേക്ക് തിരിച്ചുവിട്ടിരുന്നു.