വാഷിങ്ടൺ: യുഎസിലെ വെസ്റ്റികോസ്റ്റിലുണ്ടായ തീപിടിത്തത്തിൽ മരണം 30 കടന്നതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായെന്നും മരണ സംഖ്യ ഉയർന്നേക്കാമെന്നും എൻസിബി റിപ്പോർട്ട് ചെയ്‌തു.
യുഎസ് വെസ്റ്റ് കോസ്റ്റിൽ കാട്ടൂതീ; മരണം 30 കടന്നു - കാട്ടു തീ
മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകൾ.
വീടുകൾ ഒഴിപ്പിച്ച് ആളുകളെ സുരക്ഷിതരാക്കാൻ സാധിച്ചില്ലെന്നും അതിനാൽ മരണ സംഖ്യ ഉയർന്നേക്കാമെന്നും ഒറിഗൺ എമർജൻസി മാനേജ്‌മെന്‍റ് ഡയറക്ടർ ആൻഡ്രൂ ഫെൽപ്‌സ് പറഞ്ഞു. കാട്ടുതീയെ തുടർന്ന് കാലിഫോർണിയ, ഒറിഗൺ, വാഷിംഗ്‌ടൺ എന്നിവിടങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിക്കുന്നതെന്ന് എൻബിസി ഇന്നലെ റിപ്പോർട്ട് ചെയ്‌തിരുന്നു.
കാലിഫോർണിയ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഇന്നലെ വരെ ഇത്തരത്തിൽ 19 പേരാണ് തീപിടിത്തത്തിൽ കൊല്ലപ്പെട്ടത്. 16,000 അഗ്നിശമന സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ വർഷം ആരംഭം മുതൽ കാലിഫോർണിയയിൽ 3.2 മില്യൺ ഭൂമി തീപിടിത്തത്തിൽ നശിപ്പിക്കപ്പെട്ടു.