ഒട്ടാവ:കൊവിഡ് അതി തീവ്ര വ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ താൽകാലികമായി റദ്ദ് ചെയ്ത് കാനഡ. സർവീസുകൾ സെപ്റ്റംബർ 21 വരെ നിർത്തലാക്കിയതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. ഇത് അഞ്ചാം തവണയാണ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്യുന്നത്. കൊവിഡ് മൂലം ഏപ്രിൽ 22 നാണ് നിരോധനം ആദ്യമായി ഏർപ്പെടുത്തിയത്. നിലവിലുള്ള നിരോധനം ഓഗസ്റ്റ് 21 ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.
ഇന്ത്യൻ വിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ - കൊവിഡ്
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ് സെപ്റ്റംബർ 21 വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
COVID 19: യാത്രാവിമാന സർവീസുകൾക്കുള്ള നിരോധനം നീട്ടി കാനഡ