ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 4.78 കോടി കടന്നു. ലോകമെമ്പാടുമായി ഇതുവരെ 4,78,54,043 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 12,20,535 രോഗികൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 3,43,57,609 ആളുകൾ കൊവിഡ് മുക്തി നേടി.
കൊവിഡ് ആഗോള തലത്തിൽ 4.78 കോടി കവിഞ്ഞു - കൊറോണ ലോകത്തിൽ വാർത്ത
ലോകമെമ്പാടുമായി ഇതുവരെ 4,78,54,043 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 12,20,535 രോഗികൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
1
ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത് 96 ലക്ഷത്തിലധികം രോഗികളുള്ള യുഎസ്സിലാണ്. അമേരിക്കയിൽ 96,92,528 കൊവിഡ് കേസുകളും ഇവിടത്തെ മരണസംഖ്യ 2,38,641ഉം ആണ്. 83,13,876 രോഗികളുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിൽ ഇതുവരെ രോഗത്തിന് കീഴടങ്ങിയത് 1,23,650 പേരാണ്. രാജ്യത്ത് സ്ഥിരീകരിക്കുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, പരിശോധനക്ക് വിധേയമാക്കുന്ന സാമ്പിളുകളുടെ എണ്ണത്തിൽ കുറവില്ല.