വാഷിംഗ്‌ടൺ: തെരഞ്ഞെടുപ്പ് ദിനത്തിലും അമേരിക്കയിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൊവിഡ് കണക്ക് രേഖപ്പെടുത്തി. 91,000 പേർക്കാണ് പുതിയതായി കൊവിഡ് രേഖപ്പെടുത്തിയത്. ഇതോടെ അമേരിക്കയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9.4 മില്യൺ ആയി ഉയർന്നു. ആകെ 232,000 പേരാണ് കൊവിഡ് മൂലം മരിച്ചത്. ചെറിയ ഇൻഡോർ ഇവന്‍റുകളുടെ വർധനവും കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നതും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിലേക്ക് നയിച്ചതായി സെന്‍റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് ദിനത്തിലും ഉയർന്ന് അമേരിക്കയിലെ കൊവിഡ് കണക്കുകൾ
തെരഞ്ഞെടുപ്പ് ദിനത്തിൽ 91,000 പേർക്കാണ് പുതിയതായി കൊവിഡ് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് ദിനത്തിലും ഉയർന്ന് അമേരിക്കയിലെ കൊവിഡ് കണക്കുകൾ
2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൊവിഡ് ബാധിച്ചവർക്കും ക്വാറന്‍റൈനില്ലുള്ളവർക്കും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവസരം നൽകിയിരുന്നു.