കേരളം

kerala

ETV Bharat / international

കൊളംബിയയില്‍ 24 മണിക്കൂറിൽ 13,056 പേർക്ക് കൂടി കൊവിഡ് രോഗബാധ

കൊളംബിയയില്‍ ഇതുവരെ 15,979 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ്  കൊറോണ മരണം  ബൊഗോട്ട  കൊളംബിയ  13,056 പേർക്ക് കൂടി കൊവിഡ് രോഗബാധ  ലോകാരോഗ്യ സംഘടന  covid death  corona virus  WHO  13,056 new cases over past day  Colombia  Colombia's COVID-19 tally
കൊളംബിയയില്‍ 24 മണിക്കൂറിൽ 13,056 പേർക്ക് കൂടി കൊവിഡ് രോഗബാധ

By

Published : Aug 20, 2020, 8:06 AM IST

ബൊഗോട്ട:കൊളംബിയയിൽ 13,056 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 502,178 ആയി. 24 മണിക്കൂറിൽ രാജ്യത്ത് 360 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,979 കടന്നു. രാജ്യത്ത് ഇതുവരെ 326,000 പേരോളം കൊവിഡ് മുക്തരായിട്ടുണ്ട്.

ഇതുവരെ കൊളംബിയയിൽ 2.3 മില്യൺ കൊവിഡ് പരിശോധകളാണ് നടത്തിയതെന്നും അധികൃതർ അറിയിച്ചു. ലോകത്ത് ഇതുവരെ 22.2 മില്യൺ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 784,000 പേരുടെ മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അമേരിക്കയിൽ മാത്രമായി 11.7 മില്യൺ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details