കേരളം

kerala

ETV Bharat / international

കൊളംബിയയില്‍ ആദ്യ കൊവിഡ്-19 മരണം - covid 19 death

58കാരനായ ടാക്‌സി ഡ്രൈവറാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ട് വിദേശ പൗരന്മാര്‍ ഇയാളുടെ കാറില്‍ യാത്ര ചെയ്‌തിരുന്നു.

കൊവിഡ് 19 മരണം  കൊളംബിയ  കൊളംബിയ കൊവിഡ്  covid 19  covid 19 death  colombia first coronavirus death
കൊളംബിയയില്‍ ആദ്യ കൊവിഡ്-19 മരണം

By

Published : Mar 22, 2020, 2:45 PM IST

ബൊഗോട്ട: കൊളംബിയയില്‍ ആദ്യ കൊവിഡ്-19 മരണം റിപ്പോര്‍ട്ട് ചെയ്‌തു. ആരോഗ്യ മന്ത്രി ഫെര്‍ണാഡോ റുയിസ് ആണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊളംബിയയിലെ കാര്‍ട്ടജീനില്‍ താമസിക്കുന്ന 58കാരനായ ആളാണ് മരിച്ചത്. ഇയാൾ ടാക്‌സി ഡ്രൈവറാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ട് വിദേശ പൗരന്മാര്‍ ഇയാളുടെ കാറില്‍ യാത്ര ചെയ്‌തിരുന്നു.

മാര്‍ച്ച് 16നാണ് ടാക്‌സി ഡ്രൈവര്‍ മരിച്ചത്. എന്നാല്‍ ദിവസങ്ങൾക്ക് ശേഷമാണ് മരണകാരണം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. കൊവിഡ് 19 വ്യാപനം തടയുന്നതിനായി നാളെ മുതല്‍ മൂന്നാഴ്‌ചത്തേക്ക് കൊളംബിയയില്‍ ജനങ്ങൾ നിര്‍ബന്ധിത ഐസൊലേഷനില്‍ പ്രവേശിക്കും.

ABOUT THE AUTHOR

...view details