വാഷിങ്ടണ്‍:ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവിന്‍റെ ഇ-മെയില്‍ സന്ദേശം. മധ്യ ചൈനയിലെ മുസ്ലീംങ്ങള്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെ തുടര്‍ന്നാണ് ചൈനയിലെ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് എംബസി.
അമേരിക്ക ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണത്തെ എതിര്‍ത്ത് ചൈനീസ് എംബസി
അമേരിക്ക ഉയര്‍ത്തിക്കാട്ടുന്ന ഗുരുതരപ്രശ്നങ്ങള്‍ സിന്‍ജിയാങിലില്ലെന്ന് എംബസി. പലതും ആരോപണങ്ങള്‍ മാത്രമാണെന്ന് ചൈനീസ് എംബസിയുടെ ഇ-മെയില്‍ സന്ദേശം.
'അമേരിക്കയുടെ ഈ നടപടി അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ ഗുരുതരമായി ലംഘിക്കുന്നതും ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതും താൽപ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്ന് സന്ദേശത്തില്‍ പറയുന്നു. ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നുമാണ് ഇ -മെയില്‍ സന്ദേശം. സിന്‍ജിയാങില്‍ അമേരിക്ക ഉയര്‍ത്തുന്നത്ര ഗുരുതരപ്രശ്നങ്ങളില്ല. പലതും ആരോപണങ്ങള്‍ മാത്രമാണെന്നും' ചൈനീസ് എംബസി വ്യക്തമാക്കി.
സിന്‍ജിയാങ് വീഗര്‍ ഓട്ടോണോമസ് റീജിയന്‍ എന്ന വിളിപ്പേരുള്ള സിന്‍ജിയാങ് പ്രദേശത്തെ ഭൂരിപക്ഷ മുസ്ലീം ജനവിഭാഗമാണ് ഉയ്ഗൂര്‍ മുസ്ലീംങ്ങള്‍. ജനസംഖ്യയില്‍ 1.2 കോടിയോളം വരുന്ന അവരുടെ മതപരവും സാംസ്‌കാരികവുമായ സ്വത്വത്തെ ഇല്ലാതാക്കുന്ന നടപടികളാണ് ചൈന കൈകൊള്ളുന്നതെന്നാണ് ആരോപണം. ചൈന വംശീയ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന സമീപനത്തിനെതിരെ വിവിധ ലോക രാജ്യങ്ങളും ഐക്യ രാഷ്ട്ര സംഘടനയുടെ ഏജന്‍സികളും രംഗത്തുവന്നിരുന്നു.