കേരളം

kerala

ETV Bharat / international

ആഭ്യന്തര കലാപത്തില്‍ കത്തുന്ന ചിലി

പെന്‍ഗ്വിന്‍ വിപ്ലവത്തിന് ശേഷം ചിലി കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്

football  ആഭ്യന്തര കലാപത്തില്‍ കത്തുന്ന ചിലി  chile  ചിലിയിലെ ആഭ്യന്തര കലാപം
ആഭ്യന്തര കലാപത്തില്‍ കത്തുന്ന ചിലി

By

Published : Nov 30, 2019, 5:31 PM IST

ചിലി വീണ്ടും കത്തുകയാണ്. അസ്വാരസ്യങ്ങള്‍ തെരുവിലേക്ക് ഇറങ്ങിക്കഴിഞ്ഞു. തെരുവ് യുദ്ധങ്ങളിലേക്കാണ് എന്നും ചിലിയുടെ ജനത ഉറക്കം ഉണരുന്നത് തന്നെ. പ്രഭാതങ്ങളില്‍ അവര്‍ കേള്‍ക്കുന്നത് മുദ്രാവാക്യങ്ങളും ഗ്രനേഡുകളുമാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ ചിലിയില്‍ ആളുകള്‍ ഒത്തുകൂടുന്ന എല്ലാ അവസരങ്ങളും റദ്ദാക്കാനാണ് ശ്രമം.

ഫുട്ബോള്‍ മത്സരത്തിന് പകരം ഏറ്റുമുട്ടലുകളാണ് പലപ്പോഴും നടക്കുന്നത്. ഒന്നും രണ്ടുമല്ല കഴിഞ്ഞ ആറാഴ്ചയായി ചിലിയില്‍ ആഭ്യന്തര കലാപം നടക്കുകയാണ്. ലീഗ് മത്സര വേദികളടക്കം സര്‍ക്കാര്‍ വിരുദ്ധരുടെ കൈപ്പിടിയിലായതോടെ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്ന മത്സരങ്ങള്‍ തുടര്‍ന്ന് നടത്തേണ്ട എന്നാണ് തീരുമാനം. ആറു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യൂണിവേഴ്സിസിറ്റിയാഡു കത്തോലിക്കയെ ഈ സീസണിലെ വിജയികളായി പ്രഖ്യാപിച്ചുകൊണ്ടാണ് ചിലി ഫുട്ബോള്‍ അസോസിയേഷന്‍ എഎന്‍ഇപിയുടെ തീരുമാനം.

ശേഷിക്കുന്ന ആറ് മത്സരങ്ങൾ എല്ലാം റദ്ദാക്കപ്പെട്ടു. ഒരു ടീമുകളെയും പുറത്താക്കുകയോ സ്ഥാനക്കയറ്റം നൽകുകയോ ചെയ്യില്ലെന്നാണ് അസോസിയേഷന്‍റെ തീരുമാനം. 13 പോയിന്റുമായി ചാമ്പ്യൻഷിപ്പിൽ മുന്നിട്ടുനിന്ന യൂണിവേഴ്‌സിറ്റിയാഡു കത്തോലിക്കയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.

ബാക്കി സീസൺ ഉപേക്ഷിച്ച് യൂണിവേഴ്‌സിറ്റിയാഡ് കത്തോലിക്കക്ക് പതിനാലാം ലീഗ് കിരീടം നൽകാമെന്നാണ് അവരുടെ എതിരാളികള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ലോക റാലി ചാമ്പ്യന്‍ഷിപ്പ് മോട്ടോര്‍ റേസും റദ്ദാക്കി.


ചിലിയില്‍ പ്രതിഷേധം നടക്കുന്നത് എന്തിന്?

തലസ്ഥാനമായ സാന്‍റിയാഗോയിൽ പൊതുഗതാഗത നിരക്ക് ഉയരുമെന്ന പ്രഖ്യാപനമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പ്രകടനങ്ങൾ അതിവേഗം രാജ്യത്തുടനീളം വ്യാപിക്കുകയും അസമത്വത്തിനെതിരായ ഒരു പൊതു കലാപമായി വളരുകയും ചെയ്യുന്നു. സുരക്ഷാ സേന പ്രതിഷേധം ശക്തമായി അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി. ഇത് പ്രതിഷേധക്കാരെ വീണ്ടും ചൊടിപ്പിക്കുകയാണുണ്ടായത്. പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര രാജ്യത്ത് ഉടന്‍ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രാജ്യത്ത് യുദ്ധം നടക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നാണ് വാസ്തവം. ഇതുവരെ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 26 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇനിയുള്ളത് ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നീക്കത്തിലാണ് പ്രസിഡന്‍റ് ചിലിയോട് ചോദിച്ചു. നിലവിലെ ഭരണഘടന പ്രാബല്യത്തിൽ വന്നത് 1980ൽ രാജ്യം സൈനിക ഭരണത്തിൻ കീഴിലായിരുന്നു. ഇതാണ് ചിലിയിലെ നിലവിലെ ആഭ്യന്തര പ്രശ്‌നം. മെട്രോയുടെ നിരക്ക് വര്‍ധിച്ചതാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ആദ്യമൊക്കെ ഒറ്റതിരിഞ്ഞും ചെറിയ കൂട്ടങ്ങളായും ആണ് പ്രതിഷേധം എങ്കിലും ഇപ്പോള്‍ അത് മാറിയിരിക്കുന്നു. രാജ്യം മുഴുവനും അത് ആളിക്കത്തിയിരിക്കുന്നു. പെട്രോള്‍ പമ്പിലോ സൂപ്പര്‍ മാര്‍ക്കറ്റ് ക്യൂവിലോ ഒക്കെയായിരിക്കും ജനങ്ങള്‍. എന്നാല്‍ പ്രതിഷേധത്തിന്‍റെ അലകള്‍ സമരത്തിന്‍റെ അലകള്‍ ഉണ്ടാകുമ്പോള്‍ സ്വന്തം കാര്യങ്ങള്‍ മാറ്റിവെച്ച് പ്രതിഷേധത്തിനായി അണി നിരക്കുന്നു. തങ്ങള്‍ക്ക് ആവശ്യം സമാധാനപരമായ ചിലിയെയാണെന്ന് ജനങ്ങള്‍ ഒന്നടങ്കം പറയുന്നു. ആദ്യമൊക്കെ ഒറ്റക്കും പേര്‍ത്തും ഒക്കെ പറഞ്ഞിരുന്ന പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങിയതോടെ ചിലി പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേരക്കെതിരെയ ശക്തമായി ആഞ്ഞടിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ നയങ്ങളെ പ്രതിഷേധക്കാര്‍ ശക്തമായി ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു.

ഒടുവില്‍ പ്രസിഡന്‍റ് ദേശീയ ടെലിവിഷനിലൂടെ മാപ്പ് ചോദിച്ചു. ഉയര്‍ന്ന വേതനവും പെന്‍ഷന്‍റെ വര്‍ധനവും ഉള്‍പ്പെടെ ചില ഇളവുകളും ധനികര്‍ക്ക് ഉയര്‍ന്ന നികുതിയും പ്രഖ്യാപിച്ചുകൊണ്ട് സംഘര്‍ഷാവസ്ഥക്ക് അല്‍പ്പം ശമനം വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്. രാഷ്ട്രീയ വരേണ്യ വര്‍ഗത്തോട് ചിലിക്ക് നേരത്തെ തന്നെ ശക്തമായ അസ്വസ്ഥതയുണ്ട്. അത്തരത്തിലുള്ള ഒരു ഭരണവും നിലനിര്‍ത്താന്‍ ചിലിയന്‍ ജനത ആഗ്രഹിക്കുന്നില്ലെന്നതാണ് പിന്‍കാല ചരിത്രങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക രൂപരേഖ പരിശോധിക്കുകയാണെങ്കില്‍ സമ്മിശ്രമാണെന്ന് കാണാന്‍ കഴിയും. അതിധനികരും മധ്യവര്‍ഗവും തീര്‍ത്തും ദരിദ്രരും ഒക്കെ ചിലിയിലുണ്ട്. എന്നാല്‍ സര്‍ക്കാരിന് യാതൊരു തരത്തിലുളഅള സാമ്പത്തിക പ്രതിസന്ധിയുമില്ലാത്തതിനാല്‍ ഇപ്പോഴുള്ള ഈ യാത്രാ നിരക്ക് വര്‍ധന അനാവശ്യമാണെന്നും രാജ്യത്തെ മുഴുവനും തെരുവിലേക്കെത്തിക്കേണ്ട ആവശ്യമില്ലെന്നുമാണ് ജനങ്ങള്‍ ഒന്നടങ്കം പറയുന്നത്. രാഷ്ട്രീയക്കാരാണ് സര്‍ക്കാര്‍ ഖജനാവില്‍ കൈയിട്ടുവാരുന്നതെന്നും പ്രശ്‌ന പരിഹാരം എളുപ്പത്തില്‍ സാധ്യമല്ലെന്നുമാണ് പ്രതിഷേധക്കാര്‍ ആവര്‍ത്തിക്കുന്നത്.

പെന്‍ഗ്വിന്‍ വിപ്ലവത്തിന് സമാനം ഈ പ്രതിഷേധം

ഇപ്പോഴത്തെ പ്രതിഷേധത്തിന് മുമ്പ് ഇത്രവലിയ ഒരു സമരം ചിലി കണ്ടത് 2006ലാണ്. പ്രസിഡന്‍റ് മിഷേല്‍ ബാച്ചലെറ്റിന്‍റെ ഭരണം പോലും സ്തംഭിപ്പിക്കുകയാണ് ആ സമരത്തിന്‍റെ അന്ത്യം. 790,000 വിദ്യാർഥികൾ രാജ്യത്തുടനീളം പണിമുടക്കും മാർച്ചും നടത്തിയപ്പോള്‍ ചിലി ശരിക്കും അമ്പരന്നു. വിദ്യാര്‍ഥികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് അന്ന് നടത്തിയ സമരം ബാച്ചലെറ്റിന്‍റെ ആദ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു. ആദ്യമൊക്കെ സമാധാനപരമായ രീതിയില്‍ നടന്ന പ്രതിഷേധം പിന്നീട് രാജ്യത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റി. 200ലധികം വിദ്യാര്‍ഥികളെയാണ് അന്ന് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ ധരിച്ചിരുന്ന കറുപ്പും വെളുപ്പും യൂണിഫോമുകളായതിനാല്‍ അതിനെ പെന്‍ഗ്വിന്‍ വിപ്ലവം എന്ന് പേര് വന്നു. ഏകദേശം അതേ അവസ്ഥയിലാണ് ചിലി ഇപ്പോഴും.

ABOUT THE AUTHOR

...view details