കേരളം

kerala

ETV Bharat / international

30,000 കടന്ന് ചിലിയിലെ കൊവിഡ് മരണം - covid deaths in chile

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 30 വരെ രാജ്യത്തിന്‍റെ അതിർത്തികൾ അടച്ചിടും.

Chile surpasses 30  000 COVID-19 deaths  ചിലിയിലെ കൊവിഡ് മരണം  ചിലിയിലെ കൊവിഡ്  കൊവിഡ് മരണം  കൊവിഡ്  ചിലി  ചിലി കൊവിഡ് മരണം  ചിലി കൊവിഡ്  Chile  covid deaths  Chile covid deaths  covid deaths in chile  covid in chile
ചിലിയിലെ കൊവിഡ് മരണം

By

Published : Jun 8, 2021, 6:38 AM IST

സാന്‍റിയാഗോ: ചിലിയിലെ കൊവിഡ് മരണം 30,000 കടന്നതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 121പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 30,058 ആയി ഉയർന്നു.

6,958 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,434,884 ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് മരണം ഉയരുന്നതായി ആരോഗ്യ മന്ത്രി എൻറിക് പാരിസ് വ്യക്തമാക്കി.

അതേ സമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 30 വരെ രാജ്യത്തിന്‍റെ അതിർത്തികൾ അടച്ചിടുമെന്ന് ഉപ ആരോഗ്യമന്ത്രി അറിയിച്ചു.

Also Read:കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുന്നത് ആപത്ത്: ലോകാരോഗ്യ സംഘടന

ABOUT THE AUTHOR

...view details