കാനഡയില്‍ മോഡേണ വാക്‌സിന്‍റെ ആദ്യ ബാച്ച് എത്തി - moderna vaccine
ഈ മാസം അവസാനത്തോടെ മോഡേണയുടെ 168,000 ഡോസ് വാക്‌സിന്‍ കാനഡയിലെത്തും.
ഒട്ടാവ: കാനഡയില്‍ മോഡേണ വാക്‌സിന്‍റെ ആദ്യ ബാച്ച് എത്തിയതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കഴിഞ്ഞ ദിവസമാണ് മോഡേണ വാക്‌സിന് കനേഡിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ മാസം അവസാനത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 168,000 ഡോസ് വാക്‌സിന്‍റെ ആദ്യ ഭാഗമാണ് രാജ്യത്തെത്തിയതെന്ന് ട്രൂഡോ ട്വീറ്റ് ചെയ്‌തു. രാജ്യത്തിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ ആദ്യ ബാച്ച് വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് പബ്ലിക് സര്‍വ്വീസ് മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. മേഡേണക്ക് പുറമെ 20 മില്ല്യണ്‍ ഫൈസര്‍ വാക്‌സിനും കാനഡ വാങ്ങുന്നുണ്ട്. ജനുവരി മാസത്തോടെ ഇരു കമ്പനികളുടെയും 1.2 മില്ല്യണ്‍ വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021ന്‍റെ തുടക്കത്തില്‍ തന്നെ മൂന്ന് മില്ല്യണ്‍ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്‍റെ പ്രതീക്ഷ.