മെക്സിക്കോ : വടക്കൻ മെക്‌സിക്കോയില്‍ ഗുരുതര രോഗങ്ങളുള്ളവരുമായി പോയ ബസ് അപകടത്തില്‍പെട്ട് 12 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
രോഗികളെയും അവരുടെ ബന്ധുക്കളെയും അയല്‍ സംസ്ഥാനമായ ന്യൂവോ ലിയോണിലേക്ക് കൊണ്ടുപോകുന്നതിനായി തിരിച്ച ബസ് ഒരു വളവ് തിരിയുമ്പോള്‍ മറിഞ്ഞാണ് അപകടം. മറ്റമോറസ് നഗരത്തിലെ മെക്സിക്കൻ സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടാണ് ബസ് വാടകയ്ക്ക് എടുത്തിരുന്നത്.