ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ 4,195 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊവിഡ് മരമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിനം 4000ത്തിലധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി ബ്രസീൽ. രാജ്യത്ത് 340,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സാവോ പോളോയിലാണ് 1,400 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷമാണ് ഇത്രയധികം കേസുകൾ വർധിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ റിപ്പോർട്ട് ചെയ്തത് 4,195 കൊവിഡ് മരണം
രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സാവോ പോളോയിലാണ് 1,400 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ റിപ്പോർട്ട് ചെയ്തത് 4,195 കൊവിഡ് മരണം
മിക്ക ബ്രസീലിയൻ സംസ്ഥാനങ്ങളിലും തീവ്രപരിചരണ വിഭാഗത്തിൽ 90 ശതമാനത്തിലധികം കിടക്കകളാണ് കൊവിഡ് രോഗികൾക്കായുള്ളത്. രാജ്യത്ത 210 ദശലക്ഷം ആളുകളിൽ മൂന്ന് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് കൊവിഡ് വാക്‌സിൻ ലഭ്യമായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ബ്രസീലിലെ ആരാധാനാലയങ്ങൾ വീണ്ടും തുറക്കുന്നതിനെ പറ്റിയും രാജ്യത്ത് ചർച്ചകൾ നടത്തിയിരുന്നു. ഈസ്റ്റർ പ്രമാണിച്ച് രാജ്യത്തെ ഏതാനം ചില ആരാധനാലയങ്ങൾ ഒഴികെ ബാക്കി എല്ലാം തുറക്കുന്നതിൽ നിന്ന് ഗവർണർ വിലക്കി.