ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിൽ ബ്രസീലിൽ 51,050 പുതിയ കൊവിഡ് കേസുകളും 1,308 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 10,081,676 ആയി. മരണസംഖ്യ 244,765 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബ്രസീലിൽ 51,050 പുതിയ കൊവിഡ് കേസുകൾ
രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 10,081,676 ആയി. മരണസംഖ്യ 244,765 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് കേസുകൾ
കൊവിഡ് കേസുകൾ ഉയർന്നതിനെ തുടർന്ന് നഗരങ്ങളായ ബാരെറ്റോസ്, പ്രസിഡന്‍റി പ്രുഡെന്‍റ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ വിപുലീകരിച്ചു. അരരാക്വറ നഗരം പൂർണ ലോക്ഡൗണിലാണ്. തലസ്ഥാനമായ സാവോ പോളോയിൽ രാത്രി 8നും 10നും ഇടയിൽ മദ്യ വിൽപ്പന നിരോധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിൽ, വൈറസ് പടരുന്നത് തടയാൻ രണ്ടാഴ്ച രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.