ബോയിങ് ഫാക്‌ടറി ജീവനക്കാരന് കൊവിഡ് 19 - Boeing factory
വടക്ക് പടിഞ്ഞാറൻ വാഷിങ്‌ടണിലെ സീറ്റിലിന് സമീപം സ്ഥിതിചെയ്യുന്ന എവറെറ്റ് ഫാക്‌ടറിയിലെ ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
വാഷിങ്‌ടൺ: യുഎസ് ഏവിയേഷൻ ബോയിങ് ഫാക്‌ടറിയിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഫാക്‌ടറിയിൽ റിപ്പോർട്ട് ചെയ്‌ത ആദ്യ കൊവിഡ് 19 കേസാണിത്. രോഗം ബാധിച്ചയാൾ ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. വടക്ക് പടിഞ്ഞാറൻ വാഷിങ്‌ടണിലെ സീറ്റിലിന് സമീപം സ്ഥിതിചെയ്യുന്ന എവറെറ്റ് ഫാക്‌ടറിയിലാണ് വൈറസ് ബാധയേറ്റ ജീവനക്കാരൻ ജോലി ചെയ്യുന്നത്. എല്ലാ ജീവനക്കാരും സ്വയം പരിരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. സാധ്യമെങ്കിൽ വീട്ടിൽ ഇരുന്ന് ജോലി തുടരണമെന്നും കമ്പനി ആവശ്യപ്പെട്ടു.