കേരളം

kerala

ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ച ടെക്‌സസ് സന്ദർശിക്കാൻ ജോ ബൈഡൻ

By

Published : Feb 24, 2021, 2:53 AM IST

കഴിഞ്ഞ ആഴ്‌ചയിലാണ് ടെക്‌സസിൽ ശീത കൊടുങ്കാറ്റ് വീശിയടിച്ചത്

Biden to visit winter storm-hit Texas on Friday  storm-hit texas  biden to visit texas  Joe Biden news  Texas storm news  ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ച ടെക്‌സസ് സന്ദർശിക്കാൻ ബൈഡൻ  ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ച ടെക്‌സസ്  ടെക്‌സസ് സന്ദർശിക്കാൻ ബൈഡൻ  ജോ ബൈഡൻ വാർത്ത  ടെക്‌സസ് കൊടുങ്കാറ്റ് വാർത്ത
ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ച ടെക്‌സസ് സന്ദർശിക്കാൻ ജോ ബൈഡൻ

വാഷിങ്ടൺ:പ്രസിഡന്‍റ് ജോ ബൈഡൻ വെള്ളിയാഴ്‌ച ടെക്‌സസ് സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ്. ശൈത്യകാല കൊടുങ്കാറ്റിൽ നിന്ന് സംസ്ഥാനം കരകയറുന്നതിനിടയിലാണ് ബൈഡൻ ടെക്‌സസ് സന്ദർശിക്കുന്നത്. കൊടുങ്കാറ്റ് കാരണം സംസ്ഥാനത്തെ ജലവിതരണവും വൈദ്യുതിയും താറുമാറായിരുന്നു.

ശൈത്യകാല കൊടുങ്കാറ്റിന്‍റെ ആഘാതം, ദുരിതാശ്വാസ പ്രഖ്യാപനം എന്നിവയടക്കം ചർച്ച ചെയ്യാൻ ബൈഡൻ ഹ്യൂസ്റ്റൺ നഗരത്തിലെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്ന ആരോഗ്യ കേന്ദ്രവും പ്രസിഡന്‍റ് സന്ദർശിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ ആഴ്‌ചയിലാണ് ടെക്‌സസിൽ ശൈത്യകാല കൊടുങ്കാറ്റ് വീശിയടിച്ചത്.

ABOUT THE AUTHOR

...view details