കേരളം

kerala

ETV Bharat / international

അമേരിക്കയ്ക്ക് ഏറ്റവും വലിയ ഭീഷണി റഷ്യയെന്ന് ജോ ബൈഡൻ

പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് സംവാദത്തിന്‍റെ അവസാന ഘട്ടത്തിൽ ബൈഡൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനിൽ നിന്നും 3.5 ദശലക്ഷം യുഎസ് ഡോളർ സ്വീകരിച്ചിട്ടുണ്ടെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.

Donald Trump  Vladimir Putin  Biden calls Russia biggest threat  2020 US Presidential election  Joe Biden  ജോ ബൈഡൻ  വ്‌ളാഡിമിർ പുടിനൻ  ഡൊണാൾഡ് ട്രംപ്  അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്  പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് സംവാദം
റഷ്യയയാണ് അമേരിക്കക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് ബൈഡൻ

By

Published : Oct 26, 2020, 12:58 PM IST

വാഷിങ്ടൺ: അമേരിക്കയ്ക്ക് ഏറ്റവും കൂടുതൽ സുരക്ഷാഭീഷണി ഉയർത്തുന്നത് റഷ്യ ആണെന്ന് അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡൻ. തങ്ങളുടെ സുരക്ഷയും സഖ്യങ്ങളും തകർക്കുന്ന കാര്യത്തിൽ അമേരിക്കക്ക് ഇപ്പോൾ ഏറ്റവും വലിയ ഭീഷണി റഷ്യയാണെന്നും രണ്ടാമതായി, ഏറ്റവും വലിയ എതിരാളി ചൈനയാണെന്നും കരുതുന്നതായാണ് ബൈഡൻ പറഞ്ഞത്. അത് തങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് എതിരാളികളാണോ അതോ ബലവുമായി ബന്ധപ്പെട്ട കൂടുതൽ ഗുരുതരമായ മത്സരത്തിൽ ഏർപ്പെടുമോ എന്ന് നിർണ്ണയിക്കുമെന്നും ബൈഡൻ സിബിഎസിന്‍റെ നോറ ഒഡോണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് സംവാദത്തിന്‍റെ അവസാന ഘട്ടത്തിൽ ബൈഡൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനിൽ നിന്നും 3.5 ദശലക്ഷം യുഎസ് ഡോളർ സ്വീകരിച്ചിട്ടുണ്ടെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. മുൻ മോസ്കോ മേയർ യൂറി ലുഷ്കോവിന്‍റെ ഭാര്യ എലീന ബതുരിനയുമായി ബൈഡന്‍റെ മകൻ ഹണ്ടർ ബിസിനസ് ബന്ധം പുലർത്തുന്നുണ്ടെന്നും ട്രംപ് സംവാദത്തിനിടെ പറഞ്ഞു. എന്നാൽ ബൈഡൻ ട്രംപിന്‍റെ ആരോപണങ്ങൾ തള്ളി. അതേസമയം തനിക്ക് ഒരു അഭിപ്രായവും പറയാനില്ലെന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞത്.

കഴിഞ്ഞ രണ്ട് ദശകങ്ങളായി പ്രതിരോധ വ്യാപാരം ഗണ്യമായി വർദ്ധിച്ചുവെന്നും അമേരിക്കക്ക് പുറമെ ഏറ്റവും വലിയ സി -17, പി -8 വിമാനങ്ങൾ ഇന്ത്യയുടെ പക്കലാണെന്നും 2020 ലെ കണക്കനുസരിച്ച് 20 ബില്ല്യൺ യുഎസ് ഡോളറിലധികം ഇന്ത്യയിലേക്കുള്ള പ്രതിരോധ വിൽപ്പനയിൽ അമേരിക്ക അംഗീകാരം നൽകിയിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പറഞ്ഞു. അമേരിക്കയും ഇന്ത്യയും ശക്തമായ പ്രതിരോധ വ്യാവസായിക സഹകരണം നിലനിർത്തുന്നുണ്ടെന്നും യുഎസ്-ഇന്ത്യ ഡിഫൻസ് ടെക്നോളജി, ട്രേഡ് ഓർഗനൈസേഷൻ എന്നിവയിലൂടെ പ്രതിരോധ ഉപകരണങ്ങളുടെ സഹ-ഉൽ‌പാദനത്തിലും സഹ-വികസനത്തിലും അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details