അർജന്‍റീനയിൽ ഒരു ലക്ഷത്തിലധികം കൊവിഡ് ബാധിതർ - Argentina
രാജ്യത്ത് 2,657 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ആകെ മരണസംഖ്യ 1,845
ബ്യൂണിസ് ഐറിസ്: അർജന്‍റീനയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,00,166 ആയി ഉയർന്നു. 2,657 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 700 പേർ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോൾ 1,845 പേര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ടു. രാജ്യത്ത് മാർച്ച് മുതൽ ലോക്ക് ഡൗൺ നിലവിൽ വന്നിട്ടും കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഈ ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ കൊവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നിരുന്നു. തലസ്ഥാനമായ ബ്യൂണിസ് ഐറിസിൽ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമാക്കി. ഈ മാസം ഒന്നുമുതൽ 17 വരെ നിയന്ത്രണങ്ങൾ തുടരും. ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.8 മില്യൺ കടന്നു. 72,000 പേർ മരിച്ചു. ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ബ്രസീലിന് രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. സെപ്‌റ്റംബർ ഒന്ന് വരെ അർജന്‍റീനയിൽ വാണിജ്യ വിമാന സർവീസുകൾ നിര്‍ത്തിവച്ചിരിക്കുകയാണ്.