കൊവിഡ് പരിശോധന നടത്താന്‍ ആപ്പുമായി പിറ്റ്ബെര്‍ഗ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍
അമേരിക്കയിലെ പിറ്റ്ബെര്‍ഗ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ആപ്പ് രൂപികരിച്ചത്.
കൊവിഡ് പരിശോധന വീട്ടിലിരുന്ന് നടത്തുന്നതിനായി പുതിയ ആപ്പ് രൂപീകരിച്ച് അമേരിക്കയിലെ പിറ്റ്‌സ്ബെര്‍ഗ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍. ഉപയോക്താക്കളുടെ ശ്വാസത്തെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജെന്‍സിന്‍റെ സഹായത്തോടെ മൊബൈയില്‍ സെന്‍സര്‍ ഉപയോഗിച്ച് വിശകലനം ചെയ്‌താണ് കൊവിഡ് ഉണ്ടോയെന്ന് കണ്ടെത്തുന്നത്. പിറ്റ്സ് ബെര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ വേയ് ഗൗ എന്ന ഗവേഷകനാണ് ആപ്പിന്‍റെ രൂപകല്‍പനക്ക് പിന്നില്‍. രോഗവ്യാപനം നിയന്ത്രിക്കാന്‍ പരിശോധന നിരക്ക് വര്‍ധിപ്പിക്കുകയാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് പിറ്റ്സ്‌ബെര്‍ഗ് യുണിവേഴ്‌സിറ്റി ഗവേഷകര്‍ പറഞ്ഞു.