കേരളം

kerala

ETV Bharat / international

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക - സെക്രട്ടറി

തുടർ സൈനിക നീക്കങ്ങൾ ഇരു രാജ്യങ്ങളും ഒഴിവാക്കണം. പാകിസ്ഥാൻ സ്വന്തം മണ്ണിലുള്ള ഭീകരവാദം തുടച്ചു നീക്കാൻ ശ്രമിക്കണമെന്നും അമേരിക്ക

ഫയൽ ചിത്രം

By

Published : Feb 27, 2019, 8:20 PM IST

ഇന്ത്യയുംപാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്കന്‍വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. തുടർ സൈനിക നീക്കങ്ങൾ ഇരു രാജ്യങ്ങളും ഒഴിവാക്കണം. പാകിസ്ഥാൻ സ്വന്തം മണ്ണിലുള്ള ഭീകരവാദം തുടച്ചു നീക്കാൻ ശ്രമിക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.

ഇനി ഒരു സൈനിക നടപടി എടുക്കുന്നതിന്മുൻപ് രണ്ട് രാഷ്ട്രങ്ങളുടെയുംവിദേശകാര്യ മന്ത്രിമാര്‍നേരിട്ട് സംസാരിക്കണമെന്ന് ഉപദേശിച്ചതായി പോംപിയോ പറഞ്ഞു. സംഘർഷം ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി മൈക് പോംപിയോ സംസാരിച്ചത്.

അതേസമയം ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്ന് ഇന്ത്യയും റഷ്യയും ചൈനയും സംയുക്ത പ്രസ്താവന നടത്തി. കിഴക്കന്‍ ചൈനയില്‍ നടന്ന ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ABOUT THE AUTHOR

...view details