ഒട്ടാവ: ഇംഗ്ലണ്ടിനു പിന്നാലെ ഫൈസറിന്‍റെ കൊവിഡ് വാക്സിൻ ഉപയോഗത്തിന് കാനഡ അനുമതി നൽകി.അടുത്തയാഴ്ച മുതൽ 16 വയസിന് മുകളിലുളള കനേഡിയൻ പൗരന്മാർക്ക് ഇത് നൽകി തുടങ്ങും.കനേഡിയൻ ഹെൽത്ത് റെഗുലേറ്റർ, ഹെൽത്ത് കാനഡ, വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച വിവരങ്ങളുടെ പൂർണ്ണമായ അവലോകനം പൂർത്തിയാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
“അവലോകന പ്രക്രിയ കർശനമായിരുന്നുവെന്നും ഞങ്ങൾക്ക് ശക്തമായ മോണിറ്ററിംഗ് സംവിധാനങ്ങൾ നിലവിലുണ്ടെന്നും കനേഡിയൻമാർക്ക് ആത്മവിശ്വാസമുണ്ട്,” സർക്കാർ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ബ്രിട്ടൻ വാക്സിൻ അംഗീകരിച്ചിരുന്നുവെങ്കിലും അത് അടിയന്തിര അടിസ്ഥാനത്തിലാണ് നടത്തിയത്, പ്രധാനമായും ഫൈസറിന്‍റെ വിശകലനത്തെ ആശ്രയിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.