കേരളം

kerala

ETV Bharat / international

ശരിക്കും അമേലിയയാണ് താരം..സംഭവം കണ്ടോ...!!! - സോഷ്യൽ മീഡിയയിലെ താരം

അമേലിയ എന്ന നാല് വയസുള്ള കുട്ടിയാണ് വലിയ ദുരന്തത്തിൽ നിന്ന് കുടുംബത്തിനെ രക്ഷിച്ചത്.

4-Year-Old Saves Kitchen From Catching Fire, 'Smart Girl' Says Internet  video went viral  florida  US couples  amelia  ശരിക്കും അമേലിയയാണ് താരം..!! സംഭവം കണ്ടോ...  സോഷ്യൽ മീഡിയയിലെ താരം  അമേലിയ
ശരിക്കും അമേലിയയാണ് താരം..സംഭവം കണ്ടോ...!!!

By

Published : Jul 2, 2021, 10:35 AM IST

കുട്ടികളുടെ കുറുമ്പുകൾ കാണാന്‍ രസമാണ്. എന്നാൽ ചില പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ അസാമാന്യ കഴിവ് നമ്മെ അത്‌ഭുതപ്പെടുത്തും അല്ലേ....!! അമേലിയ എന്ന നാല് വയസുള്ള കുറുമ്പിയാണ് സോഷ്യൽ മീഡിയയിലെ താരം. കുട്ടി ടിവിയിൽ തന്‍റെ പ്രിയപ്പെട്ട 'ഫ്രോസൺ' ചിത്രത്തിലെ ഗാനത്തിന് ചുവടുവെയ്ക്കുമ്പോഴാണ് സംഭവം. അടുക്കളയിൽ എയർ ഫ്രയർ ഷോർട്ട് സർക്യൂട്ടാവുകയും ചെറുതായി തീപിടിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ അമേലിയ തന്‍റെ ധൈര്യം കൈവിടാതെ വിവരം പിതാവിനെ അറിയിച്ചു.

പിന്നീട് അമേലിയയുടെ പിതാവ് സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും വൈറലാവുകയുമായിരുന്നു. വീഡിയോയിൽ എയർ ഫ്രയറിൽ നിന്ന് തീ വമിക്കുന്നതും അമേലിയ തീ കണ്ട ഉടൻ വാഷ്‌റൂമിൽ ഉണ്ടായിരുന്ന പിതാവിനെ അറിയിക്കാൻ പായുന്നതും കാണാം. "എന്‍റെ മകൾ വീട് കാത്തു. എയർ ഫ്രയർ ഷോർട്ട് സർക്യൂട്ടായി തീപിടിച്ചു. ഇപ്പോൾ നിങ്ങൾക്ക് അമേലിയ പറയുന്നത് കേൾക്കാം ഓ..... എന്‍റെ അച്ഛൻ എന്നെ കൊല്ലും. യഥാർഥത്തിൽ അമേലിയയാണ് താരം", വീഡിയോയുടെ അടിക്കുറിപ്പായി പിതാവെഴുതി.

Also read: അമിതഭാരത്തെ എന്തിനാ ഭയപ്പെടുന്നത്, ഇതാ മൂന്ന് പരിഹാര മാര്‍ഗങ്ങള്‍

റിപ്പോർട്ടുകൾ പ്രകാരം ഡാനിയേലിന്‍റെ കാലിൽ ചെറിയ പൊള്ളലേറ്റതൊഴികെ കുടുംബം പൂർണമായും സുരക്ഷിതമാണ്. സംഗതി വൈറലായതിനെത്തുടർന്ന് നിരവധി പേരാണ് കുട്ടിക്ക് അഭിനന്ദനവുമായെത്തിയത്.

ABOUT THE AUTHOR

...view details