കേരളം

kerala

ETV Bharat / international

യുഎസ് കോണ്‍ഗ്രസിലെ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - 2 US Congressmen test positive for coronavirus

മൂന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വയം നിരീക്ഷണത്തില്‍

2 US Congressmen test positive for coronavirus  യുഎസ് കോണ്‍ഗ്രസിലെ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
യുഎസ് കോണ്‍ഗ്രസിലെ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Mar 19, 2020, 10:16 AM IST

വാഷിംഗ്ടൺ : യുഎസ് കോണ്‍ഗ്രസില്‍ രണ്ട് അംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മരിയോ ഡയസ് ബലാര്‍ട്ട്, ബെന്‍ മക് ആഡംസ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വൈറസ് ദുരിതിതാശ്വാസ പാക്കേജ് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള വോട്ടെടുപ്പില്‍ പങ്കെടുത്തതിന് ശേഷം ശനിയാഴ്ചയാണ് രോഗ ലക്ഷണങ്ങള്‍ തുടങ്ങിയത്. രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും നിയമ നിര്‍മാണ സഭയിലെ അംഗങ്ങളുമായ സ്റ്റീവ് സ്‌കാലിസ്, ഡ്ര്യൂ ഫെര്‍ഗൂസണ്‍, ആന്‍ വാഗ്‌ണെര്‍ എന്നിവര്‍ സ്വയം നിരീക്ഷണത്തിലാണ്.

അസുഖം ഭേദമാകുമന്നുവെന്നും വാഷിങ്ടണ്‍ അപ്പാര്‍ട്ട്മെന്‍റില്‍ സ്വയം പ്രതിരോധത്തിലാണെന്നും ഡയസ് ബാലാര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. രോഗാവസ്ഥയില്‍ മാറ്റം വരുന്നുവെന്ന് എല്ലാവരും അറിയണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാവരു ഇത് വളരെ ഗൗരവമായി കാണുകയും രോഗം വരാതിരിക്കാനും ലഘൂകരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും ഡയസ് ബാലാര്‍ട്ട് പറഞ്ഞു.

അമേരിക്കയില്‍ 7000 ത്തിലധികം ആളുകൾക്ക് കൊവിഡ് 19 ബാധിച്ചു. 100 പേർ ഇതുവരെ മരിക്കുകയും ചെയ്തിട്ടുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details