കാലിഫോർണിയയില്‍ അജ്ഞാതൻ നടത്തിയ വെടിവയ്‌പില്‍ രണ്ട് പേർ മരിച്ചു - എലിസബത്ത് കമ്മ്യൂണിറ്റി ഹോസ്പിറ്റലിന്‍റ് വക്താവ് അല്ലിസൺ ഹെൻഡ്രിക്സൺ
ആക്രമണത്തില്‍ നാല് പേർക്ക് പരിക്കേറ്റു. പൊലീസ് അക്രമിയെ വെടിവച്ച് കൊലപ്പെടുത്തി
വാഷിങ്‌ടൺ:കാലിഫോർണിയയിലെ റെഡ് ബ്ലഫിലെ വാൾമാർട്ട് വിതരണ കേന്ദ്രത്തിൽ അജ്ഞാതൻ നടത്തിയ വെടിവയ്‌പില്‍ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച ഉച്ചയ്ക്ക് 3.30ഓടെയാണ് വാൾമാർട്ട് റീട്ടെയിൽ കോർപ്പറേഷന്‍റെ വിതരണ കേന്ദ്രത്തില്‍ വെടിവയ്‌പുണ്ടായത്. കാലിഫോർണിയ തലസ്ഥാനമായ സാക്രമെന്‍റോയില്‍ നിന്ന് 120 മൈൽ വടക്കായി സ്ഥിതിചെയ്യുന്ന വാൾമാർട്ട് റീട്ടെയിൽ കോർപ്പറേഷന്‍റെ വിതരണ കേന്ദ്രത്തിലാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് റെഡ് ബ്ലഫിലെ സെന്‍റ് എലിസബത്ത് കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍ വക്താവ് അല്ലിസൺ ഹെൻഡ്രിക്സൺ പറഞ്ഞു. പൊലീസ് അക്രമിയെ വെടിവച്ച് കൊന്നു.