വാഷിങ്ടൺ: കാലിഫോര്‍ണിയയിലെ വിതരണ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം. റെഡ് ബൾഫിലെ വാൾമാർട്ട് വിതരണ കേന്ദ്രത്തിലാണ് വെടിവെപ്പ് ഉണ്ടായത്.
കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു - റെഡ് ബൾഫ്
റെഡ് ബൾഫിലെ വാൾമാർട്ട് വിതരണ കേന്ദ്രത്തിലാണ് വെടിവെപ്പ് ഉണ്ടായത്.
കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു
അക്രമി വാൾമാർട്ടിന്‍റെ പ്രധാന കെട്ടിടത്തിലേക്ക് കാർ ഇടിച്ച് കയറ്റിയ ശേഷം ജീവനക്കാർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. ഒർലാൻഡ് സ്വദേശിയായ ജീവനക്കാരൻ മാർട്ടിൻ ഹാരോ ലോസാനോ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. തുടര്‍ന്ന് റെഡ് ബൾഫ് പൊലീസ് നടത്തിയ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.