കേരളം

kerala

അമേരിക്കയില്‍ കാര്‍ഗോ വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

By

Published : Sep 12, 2019, 4:06 AM IST

Updated : Sep 12, 2019, 6:32 AM IST

ഒഹിയോയിലേക്ക് സഞ്ചരിച്ച കാര്‍ഗോ വിമാനമാണ് ടോളിഡോയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്

കാര്‍ഗോ വിമാനം

ടോളിഡോ: അമേരിക്കയിലെ ഒഹിയോ വിമാനത്താവളത്തിനടുത്ത് കാര്‍ഗോ വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. വിമാനം പൂര്‍ണമായും കത്തിനശിച്ചു. ടെക്‌സസിലെ ലാരെഡോയില്‍ നിന്ന് ഒഹിയോയിലേക്ക് സഞ്ചരിച്ച കാര്‍ഗോ വിമാനമാണ് ബുധനാഴ്‌ച രാവിലെ അപകടത്തില്‍പ്പെട്ടത്. വിമാനത്തിന് തകരാര്‍ സംഭവിച്ചതായുള്ള മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് എയർലൈൻ അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന് ബ്ലാക്ക് ബോക്സ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ടോളിഡോയില്‍ കാര്‍ഗോ വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു
Last Updated : Sep 12, 2019, 6:32 AM IST

ABOUT THE AUTHOR

...view details