ന്യൂയോർക്ക്:അമേരിക്കൻ പ്രഡിഡന്‍റ് ഡൊണാൾഡ് ട്രംപ് നയിച്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റാലികളിലൂടെ 700 പേർ കൊവിഡ് രോഗം ബാധിച്ച് മരിച്ചെന്നും 30,000 പേർ രോഗബാധിതരായെന്നും സ്റ്റാൻഫോർഡ് പഠനം. ട്രംപിന്‍റെ റാലികളിലൂടെ സമൂഹത്തിന് വലിയ വില കൊടുക്കേണ്ടി വന്നെന്ന് പഠനം പറയുന്നു. ജൂൺ 20 മുതൽ സെപ്‌റ്റംബർ 22 വരെ ട്രംപ് നയിച്ച 18 റാലികളിലൂടെ കൊവിഡ് രോഗബാധിതരുണ്ടായതായെന്ന് ‘എഫക്‌ട്സ് ഓഫ് ലാർജ് ഗ്രൂപ്പ് മീറ്റിങ്സ് ഓൺ ദ സ്‌പ്രെഡ് ഓഫ് കൊവിഡ്: ദി കേസ് ഓഫ് ട്രംപ് റാലീസ്' എന്ന ലേഖനത്തിലാണ് പരാമർശം.
ട്രംപ് റാലിയിലൂടെ 30,000 പേർക്ക് കൊവിഡ് ബാധിച്ചതായി സ്റ്റാൻഫോർഡ് പഠനം - സ്റ്റാൻഫോർഡ് പഠനം പുറത്ത്
അമേരിക്കൻ പ്രസിഡന്‍റ് 18 റാലികൾ സംഘടിപ്പിച്ചത് വഴി 700 പേർ രോഗം ബാധിച്ച് മരിച്ചതായും പഠനം പറയുന്നു
'പ്രസിഡന്‍റ് ട്രംപ് പഠനത്തെ ശ്രദ്ധിക്കുന്നില്ലെന്നും സ്വന്തം പാർട്ടിയെ പോലും പിന്തുണക്കുന്നവരെ പോലും പരിഗണിക്കുന്നില്ലെന്നും' പഠനത്തെപ്പറ്റി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ട്വിറ്ററിൽ കുറിച്ചു. വെള്ളിയാഴ്‌ചയാണ് പഠനം പുറത്തു വന്നത്. റാലികളിൽ മാസ്‌ക് ധരിക്കാത്തതോ സാമൂഹിക അകലം പാലിക്കാത്തതോ ആയ സാഹചര്യമുണ്ടായാൽ രോഗം പകരുന്ന സാഹചര്യമുണ്ടാകുമെന്ന് സെന്‍റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിർദേശിച്ചിരുന്നു. ട്രംപ് റാലികൾ വിലയിരുത്തികൊണ്ട് കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് റാലികളുടെ സ്വാധീനമാണ് പഠനത്തിൽ ഗവേഷകർ വിലയിരുത്തുന്നത്.