മെക്‌സിക്കോ സിറ്റി:ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മെക്‌സിക്കോയിലെ ആശുപത്രിയിൽ 16 രോഗികൾ മരിച്ചു. വൈദ്യുതിബന്ധം തകരാറിലായതിനാൽ ഓക്‌സിജൻ ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചതാകാം മരണകാരണമെന്ന് നാഷണൽ സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
തുടർച്ചയായി പെയ്‌ത മഴയിൽ മെക്‌സിക്കോ സിറ്റിക്ക് വടക്ക് തുല മേഖലയിൽ വെള്ളം ഉയരുകയും ഇത് സമീപത്തെ ആശുപത്രിയിൽ ഇരച്ചുകയറിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ 40ഓളം രോഗികൾ രക്ഷപ്പെട്ടതായും രോഗികളെ മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും അറിയിച്ചു.