വാഷിങ്ടൺ: ടെക്സസിലെ ബ്രയാൻ കാബിനറ്റ് നിർമാണ കമ്പനിയിൽ നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കമ്പനിയിലെ ഒരു ജീവനക്കാരനാണ് വെടിവച്ചതെന്ന് ബ്രയാൻ പൊലീസ് മേധാവി എറിക് ബുസ്‌കെ മാധ്യമങ്ങളോട് പറഞ്ഞു. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
യു.എസില്‍ വെടി വയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു - ടെക്‌സാസ് ക്യാബിനറ്റ് കമ്പനിയിൽ വെടിവയ്‌പ്
വെടിവയ്‌പ് നടത്തിയ കമ്പനിയിലെ തന്നെ ജീവനക്കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്യാബിനറ്റ് കമ്പനിയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള അയോലയിൽ നിന്നാണ് വെടിവച്ചയാളെ അറസ്റ്റ് ചെയ്തതെന്ന് ഗ്രിംസ് കൗണ്ടി ഷെരീഫ് ഡോൺ സോവൽ പറഞ്ഞു. അതേ സമയം പ്രതിയെ പിടികൂടുന്നതിനിടെ ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഉദ്യോഗസ്ഥന്‍റെ സ്ഥിതി ഗുരുതരമാണെന്ന് ടെക്സസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റി ട്വിറ്ററിൽ കുറിച്ചു. കെന്‍റ് മൂർ ക്യാബിനറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്‌തെന്നും ദൃക്‌സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞെന്നും ബ്രയാൻ പൊലീസ് അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ബിസിനസിൽ നിന്ന് വിട്ടുനിൽക്കാൻ പൊലീസ് ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.