ബമാക്കൊ : വടക്കൻ മാലിയിൽ ഞായറാഴ്ച നടന്ന ആക്രമണത്തിൽ ചാഡിൽ നിന്നുള്ള മൂന്ന് സമാധാന പരിപാലന അംഗങ്ങൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. കിഡാൽ മേഖലയിലെ അഗുവൽഹോക്കിന് സമീപം നടന്ന ഈ ആക്രമണത്തിൽ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചതായി യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക് അറിയിച്ചു.
മാലിയിൽ നടന്ന ആക്രമണത്തിൽ യു.എൻ സമാധാന പരിപാലന അംഗങ്ങൾ കൊല്ലപ്പെട്ടു - killed
യു.എൻ ന്‍റെ സമാധാന പരിപാലന അംഗങ്ങക്കെതിരെയുള്ള ഈ ആക്രമണം അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധ കുറ്റകൃത്യമാണെന്ന് സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു
കൂടാതെ യു.എൻ ന്‍റെ സമാധാന പരിപാലന അംഗങ്ങക്കെതിരെയുള്ള ഈ ആക്രമണം അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധ കുറ്റകൃത്യമാണെന്നും അദേഹം പറഞ്ഞു. ഈ ആക്രമണത്തിൽ കുറ്റവാളികളെ തിരിച്ചറിയാൻ മാലിയൻ അധികാരികളോട് യാതൊരു ശ്രമവും നടത്തരുതെന്നും അങ്ങനെയെങ്കിൽ കുറ്റവാളികളെ വേഗത്തിൽ അധികാരികളുടെ മുന്നിൽ എത്തിക്കാമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാഷ്ട്രത്തെ സുസ്ഥിരമാക്കുന്നതിനായി 2013ലാണ് മാലിയിൽ യുഎൻ സമാധാന പരിപാലന ദൗത്യം നിലവിൽ വന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ ഐക്യരാഷ്ടസഭയെ മാലിയിൽ യുഎൻ സമാധാന പരിപാലന ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാനില്ലെന്ന് സെക്രട്ടറി ജനറൽ പറഞ്ഞതായി ഡുജാറിക് അറിയിച്ചു .2015ലെ സർക്കാരും വിഘടനവാദികളും തമ്മിൽ ഉടമ്പടി കൈകൊണ്ടിട്ടും കിഡാൽ പ്രദേശം അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ജിഹാദികൾ യുഎൻ താവളത്തിൽ ആവർത്തിച്ച് ആക്രമണങ്ങൾ നടത്തുന്നുണ്ട്. 216ൽ നടന്ന ആക്രമണത്തിൽ ഏഴ് സമാധാന പരിപാലന അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.