മൊഗദീഷു: സൊമാലിയയില്‍ പ്രസിഡന്‍റിന്‍റെ വസതിക്ക് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൊഗദീഷുവിലെ പ്രസിഡന്‍റിന്‍റെ വസതിക്ക് സമീപത്തെ ചെക്ക് പോസ്റ്റിലാണ് സംഭവം നടന്നത്. ശനിയാഴ്‌ച രാവിലെ പൊലീസ് നിര്‍ദേശം ലംഘിച്ച് ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിച്ച ചാവേര്‍ വാഹനത്തിനെതിരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ഡസനിലധികം വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.
സൊമാലിയയില്‍ പ്രസിഡന്‍റ് വസതിക്ക് സമീപം ചാവേര്‍ സ്ഫോടനം; ഏഴ് പേര്‍ക്ക് പരിക്കേറ്റു
മൊഗദീഷുവിലെ പ്രസിഡന്‍റിന്‍റെ വസതിക്ക് സമീപത്തെ ചെക്ക് പോസ്റ്റിലാണ് സ്ഫോടനം നടന്നത്
സൊമാലിയയയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സ്ഫോടനം. ഫെബ്രുവരി 8നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. പ്രസിഡന്‍റ് മുഹമ്മദ് അബ്‌ദുള്ളാബി മുഹമ്മദ് രണ്ടാം വട്ടവും അധികാരം നേടാന്‍ ആഗ്രഹിക്കുന്നതായി രാഷ്‌ട്രീയ നേതാക്കള്‍ വാദിക്കുന്നു. തെരഞ്ഞെടുപ്പ് പ്രതിസന്ധിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ തിങ്കളാഴ്‌ച നടത്തും. അല്‍ ഖ്വെയ്‌ദ ബന്ധമുള്ള സൊമാലിയയിലെ അല്‍ ഷബാബ് തീവ്രവാദി സംഘം മൊഗദീഷുവിനെ ലക്ഷ്യമാക്കി പലതവണ ആക്രമണങ്ങള്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ആക്രമണം നടത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നു.