ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഡാമണ്‍ ഗാല്‍ഗട്ടിന് മാന്‍ ബുക്കര്‍ പ്രൈസ്. ഒരു വെളുത്ത വര്‍ഗക്കാരന്‍റെ കുടുംബത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ വര്‍ണ വിവേചനത്തിന്‍റെ ചരിത്രം പറയുന്ന 'ദി പ്രോമിസ്' എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. 50,000 പൗണ്ടാണ് (69,000 ഡോളര്‍) സമ്മാനത്തുക.
മൂന്നാം തവണയാണ് ഗാല്‍ഗട്ട് മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. 2003ലും 2004ലുമാണ് ഇതിന് മുമ്പ് അദ്ദേഹം പട്ടികയില്‍ ഇടംനേടിയത്. 2003ല്‍ 'ദ ഗുഡ് ഡോക്‌ടര്‍' എന്ന കൃതിയും, 2010ല്‍ 'ഇന്‍ എ സ്ട്രെയിഞ്ച് റൂം' എന്ന കൃതിയുമാണ് പട്ടികയില്‍ ഇടംപിടിച്ചത്. 'ദ ഗുഡ് ഡോക്‌ടര്‍', 'ഇന്‍ എ സ്ട്രെയിഞ്ച് റൂം' എന്നിവ പട്ടികയില്‍ ഇടം പിടിച്ചെങ്കിലും പുരസ്‌കാരം നേടിയില്ല.
ഞാന്‍ ഭാഗമാകുന്ന ശ്രദ്ധേയമായ ഭൂഖണ്ഡത്തില്‍ നിന്നുള്ള എഴുത്തുകാര്‍ കേട്ടതും കേള്‍ക്കാത്തതുമായ എല്ലാ കഥകള്‍ക്കും വേണ്ടി ഇത് സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. -ഗാല്‍ഗട്ട് പറഞ്ഞു. ആഫ്രിക്കക്കാരനായ അബ്‌ദുൾ റസാക്ക് ഗുര്‍നാഹ് ആണ് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാനം ജേതാവ് എന്നും അദ്ദേഹം പറഞ്ഞു.
ആധുനിക ദക്ഷിണാഫ്രിക്കയിലെ രൂക്ഷമായ സാഹചര്യത്തെയാണ് ഗാല്‍ഗട്ട് തന്‍റെ നോവലില്‍ വരച്ചുകാട്ടുന്നത്. ദക്ഷിണാഫ്രിക്കയിലെ 40 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ 'ദ പ്രോമിസ്' തീര്‍ത്തും അതിമനോഹരമായ കഥയും, സമ്പന്നമായ പശ്ചാത്തലവും നിറഞ്ഞതാണെന്നാണ് ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്ന ചരിത്രകാരന്‍ മായാ ജസനോഫ് പ്രോമിസിനെ കുറിച്ച് പറഞ്ഞത്.
ബുക്കര്‍ പ്രൈസ് ലഭിക്കുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ നോവലിസ്‌റ്റാണ് ഗാല്‍ഗട്ട്. നദിന്‍ ഗോര്‍ഡിമെര്‍, ജെ.എം കോട്സീ എന്നിവരാണ് ഇതിന് മുമ്പ് മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ച ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാര്‍. 1974ലാണ് നദിന്‍ ഗോര്‍ഡിമെര്‍ പുരസ്‌കാരത്തിനര്‍ഹനായത്. രണ്ട് തവണയാണ് കോട്സിക്ക് പുരസ്‌കാരം ലഭിച്ചത്.(1983, 1999)