മൊസാംബിക്: ചുഴലിക്കാറ്റ് ദുരിതം വിതറിയ ഭൂമിയില്‍ നിന്ന് അതിജീവനത്തിനൊരുങ്ങുകയാണ് മൊസാംബികിലെ ജനത. ദുരിതക്കാറ്റ് വീശി അഞ്ചുമാസം കഴിഞ്ഞിട്ടും മൊസാംബിക്കില്‍ ഒന്നും പഴയപടിയായിട്ടില്ല. മാര്‍ച്ചില്‍ വീശിയടിച്ച ഇദായി ചുഴലിക്കാറ്റ് മൊസാംബിക്കിലെ രണ്ട് ലക്ഷം ആളുകളെയാണ് ഒറ്റരാത്രി കൊണ്ട് ഭവനരഹിരതരാക്കിയത്. വീടിനൊപ്പം മൊസാംബിക്കിലെ രണ്ട് ദശലക്ഷം ഏക്കര്‍ കാര്‍ഷികവിളകളും ചുഴലിക്കാറ്റില്‍ നശിച്ചു. ഇപ്പോള്‍ പുനര്‍നിര്‍മാണത്തിന് പണമില്ലാതെ വലയുകയാണ് മൊസാംബിക്.
ഇദായി ചുഴലിക്കാറ്റ്; പുനര്‍നിര്‍മാണത്തിന് പണമില്ലാതെ മൊസാംബിക്
മൊസാംബിക്കിന്‍റെ മുഖ്യവരുമാനം കൃഷിയായിരുന്നു. ഇദായി ചുഴലിക്കാറ്റില്‍ കാര്‍ഷിക വിള പൂര്‍ണമായും നശിച്ചു. ഇതോടെ കടുത്ത ദാരിദ്രമാണ് മുസാംബിക്കില്‍
മൊസാംബിക്കിലെ ജനതയുടെ പ്രധാന വരുമാനമാര്‍ഗം കൃഷിയായിരുന്നു. ആദ്യ ചുഴലിക്കാറ്റ് വീശി ആഴ്ചകള്‍ക്ക് ശേഷം വടക്കൻ മൊസാംബിക്കിലും ചുഴലിക്കാറ്റ് വീശിയത് ദുരിതമിരട്ടിപ്പിച്ചിരുന്നു. ഇതോടെആഫ്രിക്കയുടെ ചരിത്രത്തില്‍ ഒരു രാജ്യം നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായി ഇതായി മാറി. യു.എൻ രേഖകള്‍ പ്രകാരം മൂന്ന് ദശലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. ചുഴലിക്കാറ്റ് വീശിയടിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും മൊസാംബിക്കിലെ ജനതയ്ക്ക് കൃഷി തുടങ്ങാനോ വീട് പണിയാനോ കഴിഞ്ഞിട്ടില്ല. തടിയുപയോഗിച്ചും ചെളിമണ്ണുകൊണ്ടുമാണ് മൊസാംബിക്കിലെ ജനത വീടുപണിയുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഇത്രയും ദുരിതം ജീവിതത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. കൃഷി നശിച്ചതിനാല്‍ ഞങ്ങളുടെ ഭക്ഷണം മുടങ്ങിയെന്ന് മറ്റൊരു പ്രദേശവാസിയായ അമിസ് പറയുന്നു. ചോളകൃഷി നശിച്ചതിന് ശേഷം ബീൻസ് കൃഷിയാണ് ഇപ്പോള്‍ ചെയ്യുന്നത്.