കേരളം

kerala

കൊവിഡ് ഭീതിയില്‍ ലോകം; രോഗബാധിതരുടെ എണ്ണം 2.56 കോടി പിന്നിട്ടു

By

Published : Sep 1, 2020, 12:25 PM IST

ലോകത്ത് ഇതുവരെ 2.56 കോടിയിലധികം ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി 8.54 ലക്ഷം പേര്‍ മരിച്ചു. 1.79 കോടി പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 68.39 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോ മീറ്റേഴ്‌സിന്‍റെ കണക്കുകള്‍ പറയുന്നു

Global COVID-19 tracker  tracker  coronavirus pandemic  World Health Organization  global COVID-19 pandemic  National Health Commission  രോഗബാധിതരുടെ എണ്ണം 2.56 കോടി പിന്നിട്ടു  കൊവിഡ് ഭീതിയില്‍ ലോകം
കൊവിഡ് ഭീതിയില്‍ ലോകം; രോഗബാധിതരുടെ എണ്ണം 2.56 കോടി പിന്നിട്ടു

ഹൈദരാബാദ്:ലോകത്ത് ഇതുവരെ 2.56 കോടിയിലധികം ജനങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവിധ രാജ്യങ്ങളിലായി 8.54 ലക്ഷം പേര്‍ മരിച്ചു. 1.79 കോടി പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 68.39 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോ മീറ്റേഴ്‌സിന്‍റെ കണക്കുകള്‍ പറയുന്നു.ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2.44 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,221 പേര്‍ മരിച്ചു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയില്‍ ഇതുവരെ 62.11 ലക്ഷം ജനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. 1.87 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 25.67 ലക്ഷം പേരാണ് ചികിത്സയിലുളളത്. ബ്രസീലില്‍ ഇതുവരെ 39.10 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1.21 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 6.91 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 69,921 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 819 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 36.91 ലക്ഷമായി. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത രാജ്യവും ഇന്ത്യയാണ്. രാജ്യത്ത് ഇതുവരെ 28.39 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.85 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 65,288 പേരാണ് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

കഴിഞ്ഞ ദിവസം 553 രോഗികൾ മരിച്ചതിനെത്തുടർന്ന് കോവിഡ് -19 മരണസംഖ്യ 1,21,000 കവിഞ്ഞതായി ബ്രസീലില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആകെ മരണസംഖ്യ 121,381 ആയി. ചൈനയില്‍ തിങ്കളാഴ്ച പ്രാദേശികമായി കോവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. പുതിയ സംശയകരമായ കേസുകളോ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളോ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല. ദക്ഷിണ കൊറിയയിൽ 235 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details