അബുജ:നൈജീരിയയിലെ സാംഫറയിൽ പള്ളിയിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമികൾ പള്ളിയിലുണ്ടായിരുന്ന 18 പേരെ തട്ടിക്കൊണ്ടുപോയതായും നൈജീരിയയിൽ പൊലീസ് പറഞ്ഞു. പള്ളിയിലെ ഇമാമും അക്രമികൾ തട്ടിക്കൊണ്ട് പോയവരിൽ ഉൾപ്പെടുന്നു.
നൈജീരിയയിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു - അബുജ
വേഷം മാറി എത്തിയ ആളുകൾ പള്ളിക്കുള്ളിൽ പ്രവേശിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വക്താവ് മുഹമ്മദ് ഷെഹു പറഞ്ഞു.
നൈജീരിയയിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു
വേഷം മാറി എത്തിയ ആളുകൾ പള്ളിക്കുള്ളിൽ പ്രവേശിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വക്താവ് മുഹമ്മദ് ഷെഹു പറഞ്ഞു.
രക്ഷപ്പെട്ട അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചതായും നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ വ്യാപകമായി ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.